Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുക്രെയ്​ൻ...

യുക്രെയ്​ൻ പ്രസിഡൻറുമായി ഫോൺ സംഭാഷണം; ട്രംപിനെതിരെ ഡെമോക്രാറ്റുകൾ ഇംപീച്ച്​മെൻറിന്​

text_fields
bookmark_border
donald-trump
cancel

വാഷിങ്​ടൺ: രാഷ്​ട്രീയ വൈരം തീർക്കാൻ അധികാരം ദുർവിനിയോഗം ചെയ്​തതി​​​​​െൻറ പേരിൽ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെതിരെ ഇംപീച്ച്​മ​​​​െൻറ്​ നടപടികൾക്കൊരുങ്ങി ഡെമോക്രാറ്റിക്​ പാർട്ടി. 2020ലെ പ്രസിഡൻറ്​ തെരഞ്ഞെടുപ് പിൽ ഡെമോക്രാറ്റിക്​ സ്​ഥാനാർഥിയാകാൻ മത്സരിക്കുന്ന ജോൺ ബൈഡ​െനയും മകനെയും അഴിമതിക്കേസിൽ കുടുക്കാൻ യുക്രെയ് ​ൻ പ്രസിഡൻറിനുമേൽ സമ്മർദം ചെലുത്തിയെന്നാണ്​ ട്രംപിനെതിരായ ആരോപണം.
2016ലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ എതിരാള ിയായ ഹിലരി ക്ലിൻറനെ ഒതുക്കാൻ ട്രംപ്​ റഷ്യയുടെ സഹായം തേടിയിരുന്നതായി ആരോപണമുയർന്നിരുന്നു. ഇതി​​​​​െൻറ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സമാന രീതിയിൽ ട്രംപ് യുക്രെയ്​ൻ പ്രസിഡൻറ്​ വൊളോഡിമർ സെലന്‍സ്‌കിയുമായി നടത്തിയ ഫോൺസംഭാഷണം ഇൻറലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

മുന്‍ വൈസ് പ്രസിഡൻറുകൂടിയ ബൈഡ​നും മകനുമെതിരെ അന്വേഷണം നടത്തിയില്ലെങ്കില്‍ 40 കോടി ഡോളറി​​​​​െൻറ സൈനികസഹായം നിര്‍ത്തലാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. തുടർന്നാണ്​ ആരും നിയമത്തിന്​ അതീതരല്ലെന്നു കാണിച്ച്​ കോൺഗ്രസ്​ സ്​പീക്കർ നാന്‍സി പെലോസി ഇംപീച്ച്മ​​​​െൻറ്​ നടപടി ആവശ്യപ്പെട്ട്​ രംഗത്തുവന്നത്​. ദേശീയ സുരക്ഷയെ വെല്ലുവിളിച്ച്​ പ്രസിഡൻറ്​ നടത്തിയത്​ ഭരണഘടനാലംഘനമാണെന്ന്​ നാന്‍സി പെലോസി ആരോപിച്ചു.

അതിനിടെ, യുക്രെയ്​ൻ പ്രസിഡൻറും ട്രംപും തമ്മിലുള്ള ​േഫാൺസംഭാഷണം വൈറ്റ്​ഹൗസ്​ പുറത്തുവിട്ടു. വാതക പ്ലാൻറ്​ നിർമാണവുമായി ബന്ധപ്പെട്ട്​ ഇരുവർക്കുമെതിരെ അഴിമതിക്കേസിൽ അന്വേഷണം നടത്താൻ ട്രംപ്​ നിർബന്ധിക്കുന്നുണ്ട്​. സമ്മർദത്തെ തുടർന്ന്​ ജൂലൈ 25നു നടത്തിയ ഫോൺസംഭാഷണത്തി​​​​​െൻറ പകർപ്പ്​ പുറത്തുവിടാമെന്ന്​ ട്രംപ്​ കഴിഞ്ഞദിവസം ഉറപ്പുനൽകിയിരുന്നു. തെറ്റുചെയ്​തിട്ടില്ലെന്ന്​ ആവർത്തിക്കുകയും ചെയ്​തു. ആറംഗ കോൺഗ്രഷനൽ കമ്മിറ്റി ഇതേക്കുറിച്ച്​ അന്വേഷിക്കുമെന്നും നാൻസി പെലോസി അറിയിച്ചു.

ട്രംപ്​ അന്വേഷണത്തോട്​ പൂർണമായി സഹകരിക്ക​ണമെന്ന്​ ബൈഡൻ ആവശ്യമുന്നയിച്ചിട്ടുണ്ട്​. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയില്‍ ഇംപീച്ച്മ​​​​െൻറ്​ ബില്‍ എളുപ്പത്തിൽ പാസാക്കാം. എന്നാല്‍, റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റിൽ ബിൽ​ പാസാക്കാൻ കഴിയില്ല. മൂന്നിൽ രണ്ട്​ അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ പ്രസിഡൻറിനെ പുറത്താക്കാൻ സാധിക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:impeachmentworld newsAmericasdemocratsmalayalam newsDonald Trump
News Summary - Trump impeachment: Nancy Pelosi launches formal inquiry -World News
Next Story