കോവിഡിെൻറ ഗൗരവം മറച്ചുവെച്ചു; ലോകാരോഗ്യ സംഘടനക്ക് ഇനി പണം നൽകില്ലെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ലോകാരോഗ്യ സംഘടനയും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിലുള്ള ശീതസമരം പുതിയ തലങ്ങളിലേക് ക്. കോവിഡ് വ്യാപനം തടയുന്നതിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പരാജയപ്പെട്ടുവെന്നും അതിനാൽ സംഘടനക്ക് പ ണം അനുവദിക്കുന്നത് അമേരിക്ക നിർത്തുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇൗ പ്രഖ്യാപനത്തോട് ലോകാരോഗ്യ സം ഘടന പ്രതികരിച്ചിട്ടില്ല.
ചൈനയിലുണ്ടായ കോവിഡ് വ്യാപനത്തിെൻറ ഗൗരവം ലോകാരോഗ്യ സംഘടന മറച്ചുവെച്ചുവെ ന്നും അത് ലോകത്താകെ പടരുന്നത് തടയുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്നും പ്രസിഡൻറ് പറഞ്ഞു. വിവരങ്ങൾ മറച്ചുവെക ്കാൻ ചൈനയെ ലോകാരോഗ്യ സംഘടന സഹായിക്കുകയാണ് എന്ന് ട്രംപ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
അമേരിക്കൻ പ്രസിഡൻറിെൻറ പ്രഖ്യാപനം നടപ്പായാൽ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനത്തെ തന്നെ അത് ബാധിക്കും. അമേരിക്കയാണ് ലോകാരോഗ്യ സംഘടനയെ സാമ്പത്തികമായി താങ്ങിനിർത്തുന്ന ഏറ്റവും വലിയ ശക്തി. കഴിഞ്ഞ വർഷം അമേരിക്ക നൽകിയ വിഹിതം 40 കോടി ഡോളറാണ്.
ലോകാരോഗ്യ സംഘടനക്ക് നൽകുന്ന പണം മറ്റൊരു വഴിക്ക് ചെലവഴിക്കുന്നതിനെ കുറിച്ച് ഞങ്ങൾ ആലോചിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ ഒൗദാര്യം എറ്റവും നല്ല നിലയിലാണ് ചെലവഴിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിലുള്ള വാക്പോര് കോവിഡ് വ്യാപനത്തോടൊപ്പം രൂക്ഷമായതാണ്. സംഘടന ചൈനയെ സഹായിക്കുകയാണ് എന്ന രീതിയിൽ ട്രംപ് നേരത്തെ പരസ്യ നിലപാടെടുത്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ചുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാൻ ട്രംപ് തയാറായിട്ടുമില്ല. നിയന്ത്രണങ്ങൾക്ക് നടപ്പാക്കുന്നില്ലെങ്കിൽ അമേരിക്ക കൂടുതൽ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ തയാറായിക്കോളൂ എന്ന് ലോകാരോഗ്യ സംഘടനയും പ്രതികരിച്ചിരുന്നു.
അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയും പ്രസിഡൻറ് ട്രംപിനെതിരെ വിമർശനം ശകത്മാകുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം ലോകാരോഗ്യ സംഘടനക്കെതിരെ പരസ്യ നിലപാടുമായി രംഗത്തെത്തുന്നത് എന്നതും പ്രസക്തമാണ്. നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ ഉണ്ടാകുന്ന സാമ്പത്തിക ആഘാതം കോവിഡ് ഉണ്ടാക്കുന്ന പ്രതിസന്ധിയേക്കാൾ കടുത്തതാണെന്നായിരുന്നു ട്രംപിെൻറ നിലപാട്.
കോവിഡ് ഒരു ചൈനീസ് വൈറസാണെന്നും അത് ഇപ്പോൾ അത്ര്യക്ഷമാകുമെന്നും പറഞ്ഞ് മുന്നറിയിപ്പുകളെ പരിഹസിച്ച് തള്ളിയ ട്രംപ് ഇപ്പോൾ വലിയ എതിർപ്പുകളാണ് നേരിടുന്നത്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ട്രാപ് സർക്കാറിെൻറ അലസ നിലപാടിനെതിരെ അമേരിക്കയിലെ പൊതുജനാരോഗ്യ വിദഗ്ദൻ ഡോ. ആന്തണി ഫോസിയും വിമർശനങ്ങൾ ഉയർത്തിയിരുന്നു.