Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയിൽ നിന്ന്​...

സിറിയയിൽ നിന്ന്​ സൈന്യത്തെ പിൻവലിക്കാൻ കൂടുതൽ സമയം നൽകി ട്രംപ്​

text_fields
bookmark_border
സിറിയയിൽ നിന്ന്​ സൈന്യത്തെ പിൻവലിക്കാൻ കൂടുതൽ സമയം നൽകി ട്രംപ്​
cancel

വാഷിങ്​ടൺ: സിറിയയിൽ നിന്ന്​ യു.എസ്​ സൈന്യത്തെ പിൻവലിക്കാൻ നാല്​ മാസത്തെ സമയം നൽകി പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. നാല്​ മാസത്തിനകമായിരിക്കും സിറിയയിൽ നിന്ന്​ യു.എസ്​ സൈന്യത്തെ പിൻവലിക്കുകയെന്ന്​ ന്യൂയോർക്ക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. സൈന്യത്തെ പിൻവലിക്കുന്നതിനുള്ള നടപടികൾ യു.എസ്​ പൂർത്തിയാക്കുമെന്ന്​ ട്രംപ്​ ട്വീറ്റ്​ ചെയ്​തിരുന്നു. നേരത്തെ ഉടനടി സൈന്യത്തെ പിൻവലിക്കണമെന്നായിരുന്നു ട്രംപി​​​​െൻറ ഉത്തരവ്​.

ഡിസംബർ 19നാണ്​ സിറിയയിൽ നിന്ന്​ സൈന്യത്തെ പിൻവലിക്കാനുള്ള ട്രംപി​​​​െൻറ ഉത്തരവ്​ പുറത്ത്​ വന്നത്​. 30 ദിവസത്തിനകം സൈന്യത്തി​​​​െൻറ പിൻമാറ്റം പൂർത്തിയാക്കുമെന്നായിരുന്നു ട്രംപ്​ അന്ന്​ അറിയിച്ചിരുന്നത്​.

എന്നാൽ, ന്യൂയോർക്ക്​ ടൈംസി​​​​െൻറ റിപ്പോർട്ടനുസരിച്ച്​ 2000ത്തോളം വരുന്ന യു.എസ്​ സൈന്യത്തെ പിൻവലിക്കാൻ നാല്​ മാസത്തെ സമയം ട്രംപ്​ അനുവദിച്ചിട്ടുണ്ട്​. ​െഎ.എസി​​​​െൻറ പരാജയം പൂർത്തിയായെന്നും ഇനി സിറിയയിൽ സൈന്യത്തി​​​​െൻറ ആവശ്യമില്ലെന്നുമാണ്​ ട്രംപി​​​​െൻറ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us armyworld newsAmericasmalayalam newsDonald Trump
News Summary - Trump gives about four months for Syria troop pull-out: NYT-World news
Next Story