മെക്സിക്കന്‍ കോടീശ്വരന് ട്രംപിന്‍െറ വിരുന്ന്
text_fieldsവാഷിങ്ടണ്‍: ശത്രുത അവസാനിപ്പിച്ച് മെക്സിക്കന്‍ കോടീശ്വരന് കാര്‍ലോസ് സ്ലിമ്മിന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍െറ വക അത്താഴവിരുന്ന്. ഫ്ളോറിഡയിലെ ട്രംപിന്‍െറ മാര്‍ എ ലാഗോ റിസോര്‍ട്ടിലായിരുന്നു വിരുന്ന്. തെരഞ്ഞെടുപ്പിനുമുമ്പ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചയാളായിരുന്നു സ്ലിം. ‘‘ഉന്നത വ്യക്തിയോടൊപ്പമുള്ള സൗഹൃദ വിരുന്ന്’’ എന്നായിരുന്നു വിരുന്നിനുശേഷം ട്രംപിന്‍െറ പ്രതികരണം. മെക്സികോയില്‍നിന്ന് സ്ലിമ്മിന്െറ അടുത്ത വൃത്തങ്ങളും ഇത് സ്ഥിരീകരിച്ചു.
തെരഞ്ഞെടുപ്പിനുമുമ്പ് മെക്സിക്കന്‍ കുടിയേറ്റക്കാരെ അമേരിക്കയില്‍നിന്ന് പുറത്താക്കുമെന്നും അതിര്‍ത്തിയില്‍ വന്മതില് പണിയുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ രംഗത്തുവന്ന സ്ലിം അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥ ട്രംപ് തകര്‍ക്കുമെന്ന് പ്രതികരിച്ചിരുന്നു. നേരത്തേ ന്യൂയോര്‍ക് ടൈംസ് ലൈംഗിക ആരോപണവുമായി രംഗത്തുവന്നപ്പോള്‍, പത്രത്തിന്‍െറ വലിയ ഓഹരി കൈവശമുള്ള സ്ലിമ്മിനെതിരെ ആഞ്ഞടിച്ചിരുന്നു ട്രംപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.