Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇംപീച്ച്​മെൻറ്:​...

ഇംപീച്ച്​മെൻറ്:​ സാക്ഷികളെ പുറത്താക്കി ട്രംപ്​

text_fields
bookmark_border
ഇംപീച്ച്​മെൻറ്:​ സാക്ഷികളെ പുറത്താക്കി ട്രംപ്​
cancel

വാഷിങ്​ടൺ: ഇംപീച്ച്​മ​​െൻറ്​ വിചാരണയിൽ തനിക്കെതിരെ സാക്ഷികളായ രണ്ട്​ ഉദ്യോഗസ്ഥരെ പുറത്താക്കി യു.എസ്​ പ്രസ ിഡൻറ്​ ഡോണൾഡ്​ ട്രംപ്​. യുറോപ്യൻ യൂണിയനിലെ യു.എസ്​ പ്രതിനിധിയായ ഗോർഡോൺ സോൺലാൻഡിനെ യു.എസ്​ ഭരണകൂടം അടിയന് തരമായി തിരിച്ച്​ വിളിച്ചു. സോൺലാൻഡ്​ തന്നെയാണ്​ തിരിച്ച്​ വിളിച്ച കാര്യം അറിയിച്ചത്​.

യുക്രൈനിലെ അമേരിക്കൻ സർക്കാറിൻെറ ഉദ്യോഗസ്ഥനായ അലക്​സാണ്ടർ വിൻഡ്​മാനേയും പുറത്താക്കിയിട്ടുണ്ട്​. സെനറ്റിൽ ഇംപീച്ച്​മ​​െൻറിൽ നിന്ന്​ ഒഴിവായതോടെ ഉദ്യേഗസ്ഥതലത്തിൽ അഴിച്ചുപണിയുണ്ടാകുമെന്ന്​ ട്രംപ്​ വ്യക്​തമാക്കിയിരുന്നു.

യു.എസ് പ്രസിഡന്‍റ്​ ഡോണൾഡ് ട്രംപിനെ ഇംപീച്ച്മെന്‍റ് വിചാരണയിൽ നിന്ന് ഉപരിസഭയായ സെനറ്റ് കുറ്റവിമുക്തനാക്കിയിരുന്നു. അധികാര ദുർവിനിയോഗം, കോൺഗ്രസ്​ നടപടികളെ തടസപ്പെടുത്തൽ എന്നീ ആരോപണങ്ങളാണ് സെനറ്റ് വോട്ടിനിട്ട് തള്ളിയത്. ഇതോടെ നാലു മാസം നീണ്ട ഇംപീച്ച്മെന്‍റ് നടപടികൾക്കാണ് അവസാനമായിരുന്നു.

LATEST VIDEO:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:impeachmentworld newsmalayalam newsasia-PacificDonald Trump
News Summary - Trump fires two impeachment witnesses-World news
Next Story