മെക്സികോയിലെ മയക്കു മരുന്നു മാഫിയകളെ ഭീകരരായി പ്രഖ്യാപിക്കാൻ യു.എസ്
text_fieldsവാഷിങ്ടൺ: മെക്സിക്കോയിലെ മയക്കുമരുന്നു മാഫിയകളെ ഭീകരസംഘടനകളായി പ്രഖ്യാപ ിക്കാനൊരുങ്ങി യു.എസ്. ഈ മാഫിയ സംഘങ്ങളെ അമർച്ചചെയ്യാൻ തയാറാണെന്ന് മെക്സിക്കോയ െ അറിയിച്ചതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. മെക്സിക്കോയിലെ യു.എസ് പൗരൻമാരെ മയക്കുമരുന്നു മാഫിയകൾ കൊലപ്പെടുത്തിയതിനെ തുടർന്ന് ശക്തമായി തിരിച്ചടിക്കുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു.
നവംബർനാലിന് മെകിസിക്കോയിലെ ഉൾപ്രദേശത്തു കൂടി സഞ്ചരിക്കവെയാണ് യു.എസ് മെക്സിക്കൻ പൗരത്വമുള്ള മൂന്നു സ്ത്രീകളും ആറ് കുട്ടികളുമടങ്ങുന്ന സംഘത്തെ മാഫിയ കൊലപ്പെടുത്തിയത്. അതേസമയം, രാജ്യത്തിെൻറ പരമാധികാരത്തിന് കോട്ടം തട്ടുന്ന ഒരുനടപടിക്കും ആരെയും അനുവദിക്കില്ലെന്ന് മെക്സിക്കൻ വിദേശകാര്യമന്ത്രി പ്രതികരിച്ചു.