Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉത്തരകൊറിയയുമായി...

ഉത്തരകൊറിയയുമായി ചർച്ച; ടില്ലേഴ്​ൺ സമയം പാഴാക്കുന്നുവെന്ന്​ ട്രംപ്​

text_fields
bookmark_border
Trump
cancel

വാഷിങ്​ടൺ: അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി  റെക്​സ്​ ടില്ലേഴ്​സനെതിരെ പരസ്യമായി രംഗത്തെത്തി ഡോണൾഡ്​ ട്രംപ്​. ഉത്തരകൊറിയയുമായി ചർച്ചകൾ നടത്താനുള്ള ടില്ലേഴ്​സ​​െൻറ ശ്രമങ്ങളാണ്​ ട്രംപിനെ ചൊടിപ്പിച്ചത്​. കിമ്മുമായി ചർച്ചകൾ നടത്തുന്നത്​ സമയം പാഴാക്കുന്ന പ്രവർത്തിയാണെന്ന്​​ ട്രംപ്​ ട്വിറ്ററിൽ കുറിച്ചു​.

റെക്​സ്, താങ്കൾ ഉൗർജം പാ​ഴാക്കേണ്ട. ഉത്തരകൊറിയക്കെതിരെ എന്ത്​ ചെയ്യാൻ കഴിയുമെന്ന്​ നമുക്ക്​ നോക്കാമെന്ന്​ ട്രംപ് ട്വീറ്റ്​ ചെയ്​തു. കഴിഞ്ഞ ദിവസം ഉത്തരകൊറിയയുമായി ചർച്ച നടത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി  ടില്ലേഴ്​സൺ വ്യക്​തമാക്കിയിരുന്നു. ബീജിങിൽ സന്ദർശനം നടത്തു​േമ്പാൾ മാധ്യമ​ങ്ങളോടാണ്​ ടില്ലേഴ്​സൺ ഇക്കാര്യം അറിയിച്ചത്​. ഇതിന്​ പിന്നാലെയാണ്​ ഉത്തരകൊറിയ വിഷയത്തിൽ നിലപാട്​ വ്യക്​തമാക്കി ട്രംപ്​ രംഗത്തെത്തിയിരിക്കുന്നത്​.

അമേരിക്കയും മറ്റ്​ രാജ്യങ്ങളുമായുള്ള ബന്ധം സുഗമമാക്കാൻ ടില്ലേഴ്​സനും, ​ദേശീയ സുരക്ഷ ജീവനക്കാരും ശ്രമിച്ചിരുന്നു. എന്നാൽ ഇതിനോട്​ നിഷേധാത്​മക സമീപനമാണ്​ ട്രംപ്​ കൈകൊള്ളുന്നത്​. പ്രധാനമായും നാറ്റോ, മെക്​സികോ, ഗൾഫ്​ രാജ്യങ്ങളുമായുള്ള ബന്ധം എന്നിവ സുഗമമാക്കാനായിരുന്നു അമേരിക്കൻ ഉദ്യോഗസ്ഥരുടെ ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsnorth koriamalayalam newsTillersonDonald Trump
News Summary - Trump Contradicts Tillerson On North Korea, Says He's 'Wasting His Time'-World news
Next Story