ട്രംപും യുക്രെയ്ൻ നേതാവും തമ്മിൽ സംഭാഷണം നടത്തിയതായി പരാതി
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും യുക്രെയ്ൻ നേതാവും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തിയതായി രഹസ്യറിപ്പോർട്ട്. എന്നാൽ, സംഭാഷണം നടന്നത് എന്നായിരുന്നുവ െന്നും എന്തായിരുന്നു വിഷയമെന്നും യു.എസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വെളിപ്പെടു ത്തിയില്ല. എന്നാൽ തെറ്റായൊന്നും ചെ്യതിട്ടില്ലെന്ന് ട്രംപ് പറഞ്ഞു.
ഡെമോക്രറ്റി ക് പ്രസിഡൻറ് സ്ഥാനാർഥിയാകാൻ മത്സരിക്കുന്ന ജോ ബൈഡെൻറ മകനെ കുറിച്ചുള്ള അന്വേഷണത്തിൽ യുക്രെയ്ൻ പ്രസിഡൻറിൽ സമ്മർദ്ദം ചെലുത്തുന്നതിെൻറ ഭാഗമായാണ് േഫാൺ വിളിയെന്ന് അഭ്യൂഹമുയർന്നിരുന്നു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിെൻറ എതിരാളിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നത് ബൈഡനാണ്.
2016ലും ഹിലരിക്കെതിരെ സമാനമായ നീക്കങ്ങളാണ് ട്രംപ് നടത്തിയത്. വാഷിങ്ടൺ പോസ്റ്റാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്.
സംഭവത്തെക്കുറിച്ച് യു.എസ് ഇൻറലിജൻസ് ഏജൻസികൾ വിശകലനം നടത്തുകയാണ്. ഇൻറലിജൻസ് വൃത്തങ്ങളിൽ പെട്ട ഉന്നത ഉദ്യോഗസ്ഥനാണ് ട്രംപിെൻറ സംഭാഷണത്തെക്കുറിച്ച് പരാതി നൽകിയത്.
പരാതിയുടെ കോപ്പി കൈമാറണമെന്ന് ഡെമോക്രാറ്റിക്കോൺഗ്രസ് അംഗങ്ങൾ ആവ്യപ്പെട്ടു. സാധ്യമല്ലെന്ന് ഇൻറലിജൻസ് വൃത്തങ്ങൾ അറിയിക്കുകയും ചെയ്തു.
ആഗസ്റ്റ് 12നാണ് സംഭാഷണത്തെക്കുറിച്ച് ആശങ്കയറിച്ച് ഇൻറലിജൻസ് ഇൻസ്പെക്ടർ ജനറൽ മൈക്കിൾ അറ്റ്കിൻസണ് പരാതി ലഭിച്ചത്. ആഗസ്റ്റ് 26ന് ഇൻറലിജൻസ് മേധാവി ജോസഫ് മാക്വയിറിന് കൈമാറുകയും ചെയ്തു.
വിഷയത്തിൽ വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.