റിപ്പബ്ലിക്കൻ സെനറ്റർ റോംനെയെ ഇംപീച്ച് ചെയ്യണം -ട്രംപ്
text_fieldsവാഷിങ്ടൺ: തെൻറ വിമർശകനും റിപ്പബ്ലിക് സെനറ്ററുമായ മിറ്റ് റോംനെയെ ഇംപീച്ച് ചെയ്യണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡൻറുമായുള്ള ടെലിഫോൺ സംഭാഷണത്തെയും മുൻ വൈസ്പ്രസിഡൻറും ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥിയുമായ ജോ ബൈഡനെതിരെ നടപടിയെടുക്കാൻ യുക്രെയ്നോടും ചൈനയോടും ട്രംപ് ആവശ്യപ്പെട്ടതിനെയും റോംനെ വിമർശിച്ചിരുന്നു.
ഉത്തയിലെ ജനങ്ങൾ സെനറ്ററായി പോപെയെ തെരഞ്ഞെടുത്തത് വലിയ അബദ്ധമായിപ്പോയെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഡെമോക്രാറ്റുകൾക്ക് വേണ്ടി കളിക്കുന്ന അദ്ദേഹം വിഡ്ഢിയാണെന്ന് ഞാനുറപ്പിച്ചു പറയുന്നു. റോംനെയെ ഇംപീച്ച് ചെയ്യണം -ട്രംപ് കൂട്ടിച്ചേർത്തു. റോംനെയുടെ സമയമായെന്ന് സൂചിപ്പിച്ച് ട്രംപ് വീണ്ടും ട്വീറ്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
