ഓസ്കറില്‍ ട്രംപിന് പ്രതിനായക വേഷം
text_fieldsലോസ് ആഞ്ജലസ്: 89ാമത് ഓസ്കര്‍ പുരസ്കാരവേദിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് പ്രതിനായക വേഷം. അധികാരമേറ്റ് ഒരു മാസത്തിനുള്ളില്‍ അദ്ദേഹം പ്രഖ്യാപിച്ച വിവാദ നയങ്ങളുടെപേരില്‍, ചടങ്ങിനത്തെിയ താരങ്ങള്‍ ട്രംപിനെതിരെ കടുത്ത വിമര്‍ശനമാണുന്നയിച്ചത്.
കുടിയേറ്റ വിരുദ്ധ നയം, ഏഴ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക്, യു.എസ്-മെക്സിക്കോ അതിര്‍ത്തിയിലെ മതില്‍നിര്‍മാണം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ഓസ്കര്‍ പുരസ്കാര ദാനചടങ്ങ് പ്രതിഷേധവേദിയായി മാറി.
ചടങ്ങിന് തുടക്കം കുറിച്ച് അവതാരകന്‍ ജിമ്മി കിമെല്‍ നടത്തിയ ഹ്രസ്വപ്രഭാഷണം തന്നെ ട്രംപിനുള്ള അടിയായി. ‘ഈ ചടങ്ങ് 225ഓളം രാഷ്ട്രങ്ങളിലെ കോടിക്കണക്കിന് ആളുകള്‍ വീക്ഷിക്കുന്നുണ്ട്. എന്നാല്‍, അവരെല്ലാവരും നമ്മെ വെറുക്കുന്ന സാഹചര്യമാണ് ’.
രാഷ്ട്രം പൂര്‍ണമായും വിഭജിക്കപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഒരു ഐക്യസന്ദേശത്തിന്‍െറ പ്രസക്തി വര്‍ധിച്ചുവരുകയാണെന്നും അഭിപ്രായപ്പെട്ടു. ആമുഖ പ്രസംഗത്തിനുശേഷം, പിന്നീട് ചടങ്ങിലുടനീളം കിമെല്‍ ട്രംപ് ഭരണകൂടത്തെ അദ്ദേഹത്തിന്‍െറ സ്വതസ്സിദ്ധമായ ശൈലിയില്‍ വിമര്‍ശിച്ചുകൊണ്ടേയിരുന്നു. വ്യാജ വാര്‍ത്തകളോടുള്ള ട്രംപിന്‍െറ പ്രണയവും മെറില്‍ സ്ട്രീപിനെ ട്വിറ്ററില്‍ അധിക്ഷേപിച്ചതുമെല്ലാം കിമെല്‍ ഓര്‍മിപ്പിച്ചത് ഗൗരവമായ ചര്‍ച്ചക്കും വഴിതുറന്നു.
മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നേടിയ സെയില്‍സ്മാന്‍െറ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി നേരത്തെതന്നെ ചടങ്ങ് ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിനുവേണ്ടി നാസയുടെ ബഹിരാകാശ യാത്രിക അനൂഷീ അന്‍സാരിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ഫര്‍ഹാദിയുടെ പ്രസ്താവന ചടങ്ങില്‍ വായിച്ചു. ‘എന്‍െറയും മറ്റു ആറ് രാഷ്ട്രങ്ങളിലെയും ജനങ്ങളെ അവമതിക്കുന്ന തീര്‍ത്തും മനുഷ്യത്വരഹിതമായ അമേരിക്കന്‍ നിയമമാണ് ഈ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം. ലോകത്തെ അമേരിക്കയെന്നും ‘ഞങ്ങളുടെ ശത്രുക്കള്‍’ എന്നും രണ്ടായി തിരിക്കുന്നത് ഭയം സൃഷ്ടിക്കുന്നു. സംഘര്‍ഷത്തിന്‍െറയും യുദ്ധത്തിന്‍െറയും കുടിലമായ നീതീകരണമാണ് ഈ വിഭജനം’ -ഫര്‍ഹാദി പറഞ്ഞു. മികച്ച ഡോക്യുമെന്‍ററി ചിത്രത്തിനുള്ള പുരസ്കാരം നേടിയ വൈറ്റ് ഹെല്‍മെറ്റ് എന്ന സിറിയന്‍ ചിത്രത്തിന്‍െറ ഛായാഗ്രഹകന്‍ ഖാലിദ് ഖത്തീബിന് വിസ നിഷേധിച്ചത് ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിയാതിരുന്നതും ചര്‍ച്ചയായി.
പുരസ്കാര ജേതാക്കളില്‍ ചിലരും ട്രംപ് നയങ്ങളെ വിമര്‍ശിച്ചു. തന്‍െറ പുരസ്കാരം ലോകത്തെ മുഴുവന്‍ കുടിയേറ്റക്കാര്‍ക്കും സമര്‍പ്പിക്കുന്നതായി ചമയത്തിനുള്ള അവാര്‍ഡ് നേടിയ ഇറ്റലിക്കാരനായ അലെസാന്‍ട്രാ ബെര്‍ടോസെല്ലി പറഞ്ഞു. അതിഥിയായത്തെിയ മെക്സിക്കന്‍ സംവിധായകന്‍ ഗാര്‍ഷ്യ ബെര്‍നല്‍ വിവാദ മെക്സിക്കന്‍ മതിലിനെക്കുറിച്ചാണ് പരാമര്‍ശിച്ചത്. മനുഷ്യരെ വിഭജിക്കുന്ന ഏത് തരം മതിലുകളും പൊളിച്ചുകളയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കുന്ന എക്സിക്യൂട്ട് ഉത്തരവില്‍ പ്രതിഷേധിച്ച്, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍െറ ചിഹ്നമായ നീല റിബണ്‍ ധരിച്ചാണ് ചടങ്ങിനത്തെിയ പലരും ഹാളില്‍ പ്രവേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
