Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയിൽ ​െഎ.എസിനെതിരെ...

സിറിയയിൽ ​െഎ.എസിനെതിരെ ഒന്നിക്കാമെന്ന്​ ട്രംപും പുടിനും

text_fields
bookmark_border
trump-PUTIN
cancel

ഡമസ്​കസ്​: സിറിയയിൽ ​െഎ.എസിനെ തുരത്താൻ ഒന്നിച്ചുപോരാടാൻ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടിനും ധാരണയിലെത്തി. വിയറ്റ്​നാമിൽ ഏഷ്യ^പസഫിക്​ ഉച്ചകോടിക്കിടെയാണ്​ ഇരു രാഷ്​ട്രത്തലവന്മാരും ശത്രുത മറന്ന്​ ഒന്നിക്കാൻ തീരുമാനിച്ചത്​. സിറിയയിലെ സംഘർഷം സൈനിക നടപടിയല്ല രാഷ്​ട്രീയപരിഹാരമാണ്​ വേണ്ടതെന്ന്​  ഇരുവരും അംഗീകരിച്ചതായും റഷ്യൻ പാർലമ​െൻറ്​ വക്​താവ്​ അറിയിച്ചു.

ഇക്കാര്യത്തെ കുറിച്ച്​ വൈറ്റ്​ഹൗസ്​ പ്രതികരിച്ചിട്ടില്ല. ചർച്ച​െയ കുറിച്ചുള്ള കുറച്ച്​ വിവരങ്ങൾ മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. 2015 അവസാനം മുതൽ സിറിയയിൽ ബശ്ശാർ സൈന്യത്തിന്​ പിന്തുണയുമായി ​േവ്യാമാക്രമണം തുടരുകയാണ്​ റഷ്യ. ജൂ​ലൈയിൽ ജർമനിയിലെ ഹാംബർഗിൽ നടന്ന ജി20 ഉച്ചകോടിക്കുശേഷം ആദ്യമായാണ്​ പുടിനും ട്രംപും ചർച്ച നടത്തുന്നത്​.

ട്രംപിനെ അധികാരത്തിലേറ്റാ​ൻ യു.എസ്​ തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെ​െട്ടന്ന റിപ്പോർട്ടുകളെ തുടർന്നാണ്​ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്​. ഹസ്​തദാനത്തോടെയാണ്​ ഇരുവരും സംഭാഷണം തുടങ്ങിയത്​. വിയറ്റ്​നാമിൽ ഇരുവരും ചർച്ച നടത്തുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. അതിനിടെ യു.എസ്​ തെരഞ്ഞെടുപ്പിൽ പുടിൻ ഇട​െപട്ടിട്ടുണ്ടെന്ന്​ വിശ്വസിക്കുന്നില്ലെന്ന്​ ട്രംപ്​ വ്യക്തമാക്കി. കൂടിക്കാഴ്​ചക്കിടെ പുടിനോട്​ ഇക്കാര്യം ചോദിച്ചപ്പോൾ അദ്ദേഹം നിഷേധിക്കുകയായിരുന്നുവെന്നും ട്രംപ്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vladimir putinIslamic Stateworld newsAmericasmalayalam newsDonald Trump
News Summary - Trump and Putin 'agree to defeat IS in Syria'-World news
Next Story