ഒബാമ വൈറ്റ്ഹൗസ് രഹസ്യങ്ങള്‍ ചോര്‍ത്തുന്നു –ട്രംപ്
text_fieldsവാഷിങ്ടണ്‍: മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും അദ്ദേഹത്തിന്‍െറ ആളുകളുമാണ് തനിക്കെതിരെ യു.എസ് നഗരങ്ങളില്‍ നടക്കുന്ന പ്രതിഷേധപ്രകടനങ്ങള്‍ക്കു പിന്നിലെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.
വൈറ്റ്ഹൗസിലെ രഹസ്യങ്ങള്‍ പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ഒബാമയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഫോക്സ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്‍െറ വിമര്‍ശനം. മെക്സികോ, ആസ്ട്രേലിയ രാഷ്ട്രത്തലവന്മാരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളാണ് ചോര്‍ത്തിയത്.
നേരത്തെ റഷ്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് രഹസ്യ വിവരങ്ങള്‍ കൈമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് ട്രംപിന്‍െറ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ളിന്‍ രാജിവെച്ചിരുന്നു. അതേസമയം, ഒബാമക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ നല്‍കാന്‍ ട്രംപിന് കഴിഞ്ഞില്ല. രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയുടെ സുരക്ഷക്ക് വന്‍ അപകടമാണിത്. ഒബാമയുടെ നടപടി പ്രസിഡന്‍റ്സ് കോഡ് ലംഘനമാണോ എന്ന ചോദ്യത്തിന് രാഷ്ട്രീയമാണ് ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു.
ട്രംപിന്‍െറ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്കും യാത്ര വിലക്കിനുമെതിരെ ഉയര്‍ന്ന പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. പ്രസിഡന്‍റ് പദമേറ്റെടുത്ത ശേഷം ആദ്യമായാണ് ട്രംപ് ഒബാമക്കെതിരെ രംഗത്തുവരുന്നത്. ഏഴു മുസ്ലിം രാജ്യങ്ങള്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്തിയ ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഒബാമ രംഗത്തുവന്നിരുന്നു. ട്രംപിന്‍െറ ഉത്തരവ് പിന്നീട് കോടതി സ്റ്റേ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
