വൈറസിനെക്കുറിച്ച് ചൈന മുന്നറിയിപ്പ് തന്നില്ല –ട്രംപ്
text_fieldsവാഷിങ്ടൺ: പടർന്നുപിടിച്ചിട്ടും കോവിഡ് -19 വൈറസിനെക്കുറിച്ചുള്ള വിവരം ചൈന രഹസ്യമാക്കിവെച്ചതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വൈറസിനെക്കുറിച്ച് ചൈന മുന്നറിയിപ്പു നൽകിയിരുന്നുവെങ്കിൽ യു.എസിനും മറ്റു രാജ്യങ്ങൾക്കും നല്ല രീതിയിൽ മുന്നൊരുക്കങ്ങൾ നടത്താമായിരുന്നു. മഹാമാരിയെക്കുറിച്ച് ജനുവരിയിൽ യു.എസ് ഇൻറലിജൻസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരുന്നുവെന്ന റിപ്പോർട്ടും ട്രംപ് തള്ളി.
രാജ്യത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നതുവരെ വൈറസ് ബാധയെക്കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ല. അതിനിടെ, കോവിഡ് ചികിത്സക്കായി
മലേറിയക്കുള്ള മരുന്ന് ഉപകരിക്കുമെന്ന വാദവും ട്രംപ് ശരിവെച്ചു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ട്രംപ് വീണ്ടും മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനെ പിന്തുണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.