Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിൽ കോവിഡ്​...

അമേരിക്കയിൽ കോവിഡ്​ മരണം ഒരു ലക്ഷം തികക്കും; ലോക്​ഡൗൺ പിൻവലിച്ചതിന്​ പിന്തുണ -ട്രംപ്​

text_fields
bookmark_border
അമേരിക്കയിൽ കോവിഡ്​ മരണം ഒരു ലക്ഷം തികക്കും; ലോക്​ഡൗൺ പിൻവലിച്ചതിന്​ പിന്തുണ -ട്രംപ്​
cancel

വാഷിങ്​ടൺ​: അമേരിക്കയില്‍ കോവിഡ് 19 വൈറസ്​ ബാധയേറ്റ്​ മരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നേക്കുമെന്ന് പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപ്. ഇൗ വർഷാവസാനത്തോടെ കോവിഡ്​ പ്രതിരോധ വാക്​സിൻ കണ്ടെത്താനാവുമെന്ന പ്രതീക്ഷയുണ്ടെന്നും ട്രംപ്​ വ്യക്​തമാക്കി.ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കോവിഡ്​ ഹോട്​സ്​പോട്ടായി തുടരുന്ന അമേരിക്കയില്‍ ഇനിയും പതിനായിരത്തിലധികം മരണങ്ങൾ സംഭവിച്ചേക്കാമെന്ന്​ ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.

'80000 മുതൽ ഒരു ലക്ഷം വരെ ആളുകളെ നമുക്ക് നഷ്ടപ്പെടും. അതൊരു ഭീതിപടർത്തുന്ന കാര്യമാണെന്നും ട്രംപ് പറഞ്ഞു. 60000ത്തിനും 70000ത്തിനും ഇടയിൽ ആളുകൾ അമേരിക്കയിൽ കോവിഡ്​ കാരണം മരിക്കുമെന്നായിരുന്നു കഴിഞ്ഞാഴ്​ച ട്രംപ്​ മാധ്യമങ്ങളോട്​ പറഞ്ഞത്​. നിലവിൽ രാജ്യത്ത്​ മരണം 70000ത്തോട്​ അടുക്കുകയാണ്​. അതേസമയം ഇൗ വർഷാവസാനം അമേരിക്ക കോവിഡ്​ വാക്​സിൻ വികസിപ്പിച്ചെടുക്കുമെന്ന പ്രത്യാശയും ട്രംപ്​ പ്രകടിപ്പിച്ചു. ഗവേഷകർക്കാണ്​ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ സാധിക്കുകയെന്നും ട്രംപ്​ വ്യക്​തമാക്കി.

അമേരിക്കയിലെ പല സ്​റ്റേറ്റുകളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ ട്രംപ് അഭിമുഖത്തില്‍ പിന്തുണച്ചു. 'ഒരു രാജ്യമെന്ന നിലയിൽ നമുക്ക് അടച്ചിടാൻ കഴിയില്ല. അങ്ങനെയെങ്കില്‍ നമുക്ക് ഒരു രാജ്യം അവശേഷിക്കുകയില്ല.' ട്രംപ് പറഞ്ഞു. അഭിമുഖത്തില്‍ ഉടനീളം കോവിഡിന് കാരണം ചൈനയാണെന്ന ആരോപണം ട്രംപ് വീണ്ടും ആവര്‍ത്തിക്കുകയാണുണ്ടായത്​. ഇതുവരെ 1.1 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 67,000 ത്തിലധികം പേർ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Donald Trump
News Summary - Trump Again Shifts Estimated Covid-19 Toll in US-world news
Next Story