Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​...

യു.എസ്​ ഭരണസ്​തംഭനത്തിന്​ താത്​കാലിക വിരാമം

text_fields
bookmark_border
യു.എസ്​ ഭരണസ്​തംഭനത്തിന്​ താത്​കാലിക വിരാമം
cancel

വാഷിങ്​ടൺ: യു.എസി​െല ഏറ്റവും ദൈർഘ്യമേറിയ ഭരണസ്​തംഭനത്തിന്​ താത്​കാലിക വിരാമം. യു.എസിലെ ഫെഡറൽ ഏജൻസികൾക്ക്​ മൂ ന്നാഴ്​ചയിലേക്കുള്ള പ്രവർത്തന ഫണ്ട്​ അനുവദിക്കുന്ന ബില്ലിനെ പ്രസിഡൻറ്​ ട്രംപ്​ പിന്തുണച്ചു. യു.എസ്​ - മെക്​സ ിക്കൽ അതിർത്തിയിൽ മതിൽ പണിയാൻ അടിയന്തരമായി ഫണ്ട്​ അനുവദിക്കണമെന്ന ആവശ്യം ഉപേക്ഷിച്ചുകൊണ്ടാണ്​ ട്രംപ്​ ഭരണസ്​തംഭനം​ താത്​കാലികമായി അവസാനിപ്പിച്ചിരിക്കുന്നത്​.

മതിൽ പണിയാനുള്ള ഫണ്ട്​ അനുവദിക്കാത്ത ബജറ്റ്​ നിരസിക്കുമെന്ന്​ നേരത്തെ ട്രംപ്​ പറഞ്ഞിരുന്നു. തുടർന്നാണ്​ യു.എസിൽ ഭരണസ്​തംഭനമുണ്ടായത്​. എന്നാൽ ജനപ്രതിനിധി സഭയെ നിയന്ത്രിക്കുന്ന ഡെമോക്രാറ്റുകൾ ട്രംപിനെ ശക്​തമായി എതിർത്തു. തുടർന്ന്​ 35 ദിവസങ്ങൾ നീണ്ട സ്​തംഭനത്തിനു ശേഷം​ ട്രംപ്​ വിട്ടു വീഴ്​ചക്ക്​ തയാറാവുകയായിരുന്നു​.

വെള്ളിയാഴ്​ച രാത്രിയോടെ ഭരണസ്​തംഭനം അവസാനിപ്പിക്കാനുള്ള ബിൽ ജനപ്രതിനിധി സഭയും സെനറ്റും ഏകകണ്​ഠമായി പാസാക്കി. ബിൽ പ്രസിഡൻറ്​ ഒപ്പുവെച്ച്​ നിയമമാക്കി.

ത​​​െൻറ തീരുമാനം കീഴടങ്ങലല്ലെന്നും മറിച്ച്​, ഭരണസ്​തംഭനം മൂലം ദുരിതമനുഭവിക്കുന്ന ​കോടിക്കണക്കിന്​ ജനങ്ങളെ ഒാർത്താണെന്നും ​ട്രംപ്​ ട്വീറ്റ്​ ചെയ്​തു. ട്രംപ്​ പാഠം പിഠിച്ചുവെന്ന്​ മുതിർന്ന ഡെമോക്രാറ്റ്​ നേതാവ്​ ചക്​ ഷുമർ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmexican wallmalayalam newsUS Shut DownBoarder WallDonald Trump
News Summary - Trump accepts deal for temporary end to shutdown -World News
Next Story