അധിക നികുതി ചുമത്തിയ ചൈനീസ് നടപടിയെ വിമർശിച്ച് യു.എസ്
text_fieldsവാഷിങ്ടൺ: അമേരിക്കൻ ഉൽപന്നങ്ങൾക്ക് അധിക നികുതി ചുമത്തിയ ചൈനയുടെ നടപടിയെ വിമർശിച്ച് വൈറ്റ് ഹൗസ് രംഗത്ത്. യു.എസ് കയറ്റുമതിക്കാരെ ഉന്നംവെച്ചുള്ള നീക്കങ്ങളിൽ നിന്ന് ചൈന പിന്മാറണമെന്ന് വൈറ്റ്ഹൗസ് വക്താവ് ലിൻഡ്സെ വാൾടർ ആവശ്യപ്പെട്ടു.
അമേരിക്കൻ ദേശീയ സുരക്ഷയെയും ആഗോളവിപണിയെയും ഗുരുതരമായി ബാധിക്കുന്ന കച്ചവടരീതികളിൽ നിന്ന് ചൈന പിന്മാറണമെന്നും പ്രസ്താവന പറയുന്നു. ചൈനീസ് ഉൽപന്നങ്ങൾക്ക് തീരുവ വർധിപ്പിച്ച യു.എസ് നടപടിക്ക് മറുപടിയെന്നോണമാണ് കഴിഞ്ഞദിവസം ബെയ്ജിങ് അധിക നികുതി പ്രഖ്യാപിച്ചത്. ഇതോടെ ചൈന-യു.എസ് ബന്ധത്തിൽ വിള്ളലുണ്ടായിരിക്കയാണ്. നേരേത്ത ചൈന തങ്ങളുടെ ‘സാമ്പത്തിക ശത്രു’വാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചിരുന്നു.
128 അമേരിക്കൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം നികുതിയാണ് ചൈന വർധിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും യു.എസ് നികുതിവർധനയുടെ നഷ്ടം നികത്തുന്നതിനുമാണ് വർധനയെന്നാണ് ൈചനയുടെ വിശദീകരണം.യു.എസ്-ചൈന വ്യാപാരയുദ്ധം കനത്തത് ഒാഹരിവിപണിയെയും ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
