Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൗരത്വഭേദഗതി നിയമം...

പൗരത്വഭേദഗതി നിയമം പിൻവലിക്കാൻ ഇന്ത്യക്കു മേൽ സമ്മർദം ചെലുത്തണം -യു.എസ്​ സെനറ്റർ

text_fields
bookmark_border
പൗരത്വഭേദഗതി നിയമം പിൻവലിക്കാൻ ഇന്ത്യക്കു മേൽ സമ്മർദം ചെലുത്തണം -യു.എസ്​ സെനറ്റർ
cancel

വാഷിങ്​ടൺ: പൗരത്വഭേദഗതി നിയമം പിൻവലിക്കാനും നിർദിഷ്​ട ദേശീയപൗരത്വ രജിസ്​റ്റർ ഉപേക്ഷിക്കാനും ഇന്ത്യക്കു മേ ൽ സമ്മർദം ചെലുത്തണമെന്ന്​ അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്​ പോംപിയോയോട്​ സെനറ്റർ ആവശ്യപ്പെട്ടു. സെ നറ്റി​​െൻറ ഫോറിൻ റിലേഷൻസ്​ കമ്മിറ്റി അംഗമായ സെനറ്റർ ബോബ്​ മെനിൻഡസ്​ ഇക്കാര്യം കാണിച്ച്​ പോംപിയോക്ക്​ കത ്ത്​ നൽകിയിട്ടുണ്ട്​.

ജനാധിപത്യ മൂല്യങ്ങൾ, സ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവ സംരക്ഷിക്കാൻ അമേരിക്കൻ ഭരണകൂടം മുന്നോട്ടുവരണം. മതം നോക്കാതെ ഇന്ത്യയിലെ എല്ലാ വ്യക്തികൾക്കും മനുഷ്യാവകാശം സംരക്ഷിക്ക​പ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മതം അടിസ്ഥാനമാക്കി പൗരത്വം നൽകുന്നത്​ ഇന്ത്യൻ ഭരണഘടനക്കും അന്താരാഷ്​ട്ര നിയമ ഉടമ്പടികൾക്കും എതിരാണ്​.

ദേശീയ പൗരത്വ രജിസ്​റ്റർ ഇന്ത്യയി​െല മുസ്​ലിംകളെ ഇതിനകം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്​. അസമിൽ മുസ്​ലിംകൾ അടക്കം 19 ലക്ഷം പേരാണ്​ പൗരത്വപ്പട്ടികക്ക്​ പുറത്തായത്​. ഇത്തരം നടപടികൾ ഇന്ത്യയുടെ മതേതരത്വത്തിനും ജനാധിപത്യത്തിനും വെല്ലുവിളി ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

വകുപ്പ്​ 370 റദ്ദാക്കിയതിനു​ ശേഷം കശ്​മീർ സാധാരണ നിലയിലേക്ക്​ മടങ്ങിയിട്ടില്ലെന്നതും പോംപിയോക്കുള്ള കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്​. കശ്​മീരിൽ അഞ്ചു​ മാസമായി ഇൻറർനെറ്റ്​ വി​േച്ഛദിച്ചത്​ ജനാധിപത്യ ചരിത്രത്തിൽതന്നെ ആദ്യമാണെന്നും ഡെമോക്രാറ്റിക്​ പ്രതിനിധിയായ ബോബ്​ മെനിൻഡസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsUs senatorBob MenendezCAA protest
News Summary - Top US Senator urges Pompeo to 'press' India for 'swift reversal' of CAA, NRC
Next Story