Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉള്ളുലച്ച ആ...

ഉള്ളുലച്ച ആ രണ്ടുവയസ്സുകാരി മാതാവിൽനിന്ന്​ വേറിട്ടില്ല

text_fields
bookmark_border
ഉള്ളുലച്ച ആ രണ്ടുവയസ്സുകാരി മാതാവിൽനിന്ന്​ വേറിട്ടില്ല
cancel

മെക്​സികോ സിറ്റി: കഴിഞ്ഞദിവസം മാതാപിതാക്കളിൽനിന്ന്​ വേർ​െപട്ടുപോയ കുഞ്ഞുങ്ങളുടെ പ്രതീകമായി നിറഞ്ഞുനിന്ന രണ്ടുവയസ്സുകാരി മാതാവിൽനിന്ന്​ വേർപെട്ടുപോയിട്ടില്ലെന്ന്​ പിതാവി​​​​​െൻറ സാക്ഷ്യപത്രം.

അതിർത്തി പട്രോളിങ്​ സേനക്കുമുന്നിൽ കരച്ചിലോടെ യാചിച്ചുനിൽക്കുന്ന കുട്ടിയുടെ ചിത്രം വിഖ്യാത ഫോ​േട്ടാഗ്രാഫർ ജോൺ മൂർ ആണ്​ ഗെറ്റി ഇമേജസിനുവേണ്ടി പകർത്തിയത്​. ചിത്രം ലോകശ്രദ്ധ ആകർഷിക്കുകയും അതുപയോഗിച്ച്​ കുടിയേറ്റക്കാർക്കുള്ള ഫണ്ട്​ സമാഹരിക്കാനും തുടങ്ങി. ജൂലൈ രണ്ടിന്​ ഇറങ്ങാനിരിക്കുന്ന ടൈം മാഗസി​​​​​െൻറ കവറിലും കുട്ടിയുടെ ചിത്രം ചേർത്ത കാര്യം അവർ പുറത്തുവിട്ടിരുന്നു. യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനു നേരെ ദയനീയ ഭാവത്തിൽ നോക്കുന്ന രീതിയിലായിരുന്നു ടൈമി​​​​​െൻറ കവർ മാഗസിൻ. ആദ്യം ഇൗ കുഞ്ഞിനും അവളുടെ മാതാപിതാക്കൾക്കും എന്താണ്​ സംഭവിച്ചതെന്ന്​ ആർക്കും മനസ്സിലായില്ല. കൂടുതൽപേരും വിചാരിച്ചത്​ അവൾ അമ്മയിൽനിന്ന്​ വേറിട്ടുപോ​യതാണെന്നാണ്​. 

പടം കണ്ടപ്പോൾ ഹോണ്ടുറസുകാരനായ കുട്ടിയുടെ പിതാവ്​  ഡെനിസ്​ ജാവിയറും ഇതു​തന്നെ കരുതി. എന്നാൽ, ത​​​​​െൻറ ഭാര്യയും മകളും വേർപെട്ടുപോയിട്ടില്ലെന്ന്​ സന്തോഷത്തോടെ പിന്നീട്​ അദ്ദേഹം മനസ്സിലാക്കി. 32കാരി സാന്ദ്ര സാഷെസിനെ രണ്ടുവയസ്സുകാരി യെനേലക്കൊപ്പമാണ്​ അധികൃതർ തടവിലാക്കിയത്​. ഇവരെ 2013ൽ ഹോണ്ടുറസിലേക്ക്​ നാടുകടത്തിയതായിരുന്നു. 

കു​ട്ടി​ക​ളെ വേ​ർ​പെ​ടു​ത്തു​ന്ന കു​ടി​യേ​റ്റ​ന​യം അ​പ​ല​പി​ച്ച്​ യു.​എ​ൻ 
ജ​നീ​വ: കു​ടും​ബ​ങ്ങ​ളെ വേ​ർ​പെ​ടു​ത്തു​ന്ന കു​ടി​യേ​റ്റ​ന​യം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​​​​െൻറ തീ​രു​മാ​നം അം​ഗീ​ക​രി​ച്ച്​ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ. എ​ന്നാ​ൽ, മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്ന്​ കു​ട്ടി​ക​ളെ വേ​ർ​പെ​ടു​ത്തി ത​ട​വി​ലാ​ക്കു​ന്ന​തു​കൊ​ണ്ട്​ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. 

മാ​താ​പി​താ​ക്ക​ളു​ടെ കു​ടി​യേ​റ്റ പ​ദ​വി നോ​ക്കി കു​ട്ടി​ക​ളെ ത​ട​വി​ലാ​ക്കു​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ യു.​എ​ൻ വ​ക്​​താ​വ്​ ര​വീ​ണ ശം​ദ​സാ​നി ജ​നീ​വ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ത​​​​െൻറ വി​വാ​ദ കു​ടി​യേ​റ്റ​ന​യ​ത്തി​ൽ നി​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പി​ന്മാ​റ്റം പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷ​മാ​യി​രു​ന്നു അ​വ​രു​ടെ പ്ര​തി​ക​ര​ണം. 

മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ വ്യാ​പ​ക​മാ​യി കു​ട്ടി​ക​ളെ മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്ന്​ വേ​ർ​പെ​ടു​ത്തി കൂ​ടു​പോ​ലു​ള്ള ത​ട​വു​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ട​ക്കു​ന്ന​തി​നെ​തി​രെ യു.​എ​സി​ന​ക​ത്തും പു​റ​ത്തും വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. പു​തി​യ ഉ​ത്ത​ര​വി​ൽ കു​ട്ടി​ക​ളെ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന്​ വേ​ർ​പെ​ടു​ത്തി​ല്ലെ​ന്ന്​ ട്രം​പ്​ ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, യു.​എ​സി​ൽ അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റി​യ മാ​താ​പി​താ​ക്ക​ളെ ശി​ക്ഷി​ക്കു​ന്ന​തു​വ​രെ കു​ട്ടി​ക​ളെ ക​സ്​​റ്റ​ഡി​യി​ൽ​വെ​ക്കു​ന്ന​ത്​ തു​ട​രും.

അ​തി​നി​ടെ, അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ത്തി​ന്​ കു​ട്ടി​ക​ളെ ത​ട​വി​ലാ​ക്കാ​ത്ത രീ​തി​യി​ലു​ള്ള ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ തേ​ട​ണ​മെ​ന്നും യു.​എ​ൻ നി​ർ​ദേ​ശി​ച്ചു. വി​വാ​ദ കു​ടി​യേ​റ്റ​ന​യ​ത്തെ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ കു​ട്ടി​ക​ളു​ടെ ഏ​ജ​ൻ​സി​യാ​യ യൂ​നി​സെ​ഫും വി​മ​ർ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:time magazinechildworld newsmalayalam newsDonald Trump
News Summary - Time magazine puts Trump opposite sobbing child on cover- World news
Next Story