Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കൻ സൈന്യം...

അമേരിക്കൻ സൈന്യം അഫ്​ഗാൻ വിടണമെന്ന്​ ട്രംപിനോട്​ താലിബാൻ

text_fields
bookmark_border
അമേരിക്കൻ സൈന്യം അഫ്​ഗാൻ വിടണമെന്ന്​ ട്രംപിനോട്​ താലിബാൻ
cancel

കാബുൾ: അമേരിക്കൻ സൈന്യം  അഫ്​ഗാൻ വിടണമെന്ന്​ ആവശ്യപ്പെട്ട്​ ഡൊണൾഡ്​ ട്രംപിന്​ താലിബാൻ വക്​താവി​​െൻറ കത്ത്​. 15 വർഷത്തെ അധിനിവേശം കൊണ്ട്​ രക്​തചൊരിച്ചില​​ും നാശവുമല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ലെന്ന്​ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ട്രംപിനുള്ള തുറന്ന കത്ത്​ താലിബാ​​െൻറ വെബ്​സെറ്റിലാണ്​ പ്രസിദ്ധീകരിച്ചിരിക്കുന്നത്​.

ട്രില്യൺ ഡോളറുകൾ മുടക്കി അമേരിക്ക നടത്തിയ അധി​നിവേശം അവരുടെ വി​ശ്വാസ്യത തകർത്തു. ഇനിയെങ്കിലും ഇൗ യുദ്ധത്തിന്​ അറുതി വരുത്തണമെന്നും താലിബാൻ കത്തിൽ ആവശ്യപ്പെട്ടു.2001ലാണ്​ അമേരിക്കയുടെ അഫ്​ഘാൻ അധിനിവേശം തുടങ്ങിയത്​. കോടിക്കണക്കിന്​ ഡോളറാണ്​ അധി​നിവേശത്തിനായി അമേരിക്ക ചെലവഴിച്ചത്​. വിയ്​റ്റനാമിലെ അധിനിവേശത്തിന്​ ശേഷം അമേരിക്ക നടത്തിയ ഏറ്റവും വലിയ യുദ്ധമായിരുന്നു​ അഫ്​ഘാനിസ്ഥാനിലേത്​​.

എന്നാൽ ഇതുവരെയായിട്ടും അഫ്​ഘാൻ വിഷയത്തിൽ കൃത്യമായ നിലപാട്​ വ്യക്​തമാക്കാൻ ട്രംപ്​ തയ്യാറായിട്ടില്ല. നാറ്റോ സൈന്യത്തി​​െൻറ ഭാഗമായി എകദേശം 8,400 ട്രൂപ്പ്​ അമേരിക്കൻ സൈന്യം അഫ്​ഘാനിലുണ്ടെന്നാണ്​ കണക്കുകൾ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - Time to leave Afghanistan, Taliban tell Donald Trump
Next Story