ഉത്തര കൊറിയയുമായി ചർച്ച ഉടനില്ല –ടില്ലേഴ്സൺ
text_fieldsആഡിസ് അബബ: സംഘർഷം മതിയാക്കി യു.എസുമായി അനുരഞ്ജനത്തിന് തയാറെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനത്തിൽ യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ് തണുത്ത പ്രതികരണം. ഉത്തര കൊറിയയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ, സുദീർഘമായൊരു പ്രക്രിയയാണത്. അതിനാൽ ഇരുരാജ്യങ്ങളും തമ്മിൽ ഉടൻ നേരിട്ട് ചർച്ച നടക്കുമെന്ന് കരുതാനാവില്ല.
ഉത്തര കൊറിയയുമായി ഉപാധികളോടെയുള്ള ചർച്ചയാണ് യു.എസ് ആഗ്രഹിക്കുന്നതെന്നും ടില്ലേഴ്സൺ വ്യക്തമാക്കി. ആഫ്രിക്കൻ പര്യടനത്തിെൻറ ഭാഗമായി ഇത്യോപ്യയിലെത്തിയ ടില്ലേഴ്സൺ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
