ടില്ലേഴ്സണെ പുറത്താക്കാൻ ട്രംപിെൻറ നീക്കം
text_fieldsവാഷിങ്ടൺ: യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണെ പുറത്താക്കി പകരം സി.െഎ.എ മേധാവി മൈക് പോംപിയോെയ നിയമിക്കാൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അണിയറനീക്കം നടത്തുന്നതായി റിപ്പോർട്ട്. വൈറ്റ്ഹൗസ് ഇക്കാര്യം തള്ളിക്കളയുകയോ ശരിവെക്കുകയോ ചെയ്തിട്ടില്ല.
അതിനിടെ, ട്രംപ് സർക്കാറിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഒരുക്കത്തിലാണെന്നും മറ്റൊന്നും ചർച്ചയിലില്ലെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് വ്യക്തമാക്കി. ഫെബ്രുവരി ഒന്നിനാണ് സ്വകാര്യ എണ്ണക്കമ്പനിയായ എക്സോൺ മൊബീലിെൻറ ചെയർമാൻ ആയിരുന്ന ടില്ലേഴ്സൺ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്. ചുമതലയേറ്റതു മുതൽ ട്രംപും ടില്ലേഴ്സണും തമ്മിൽ ഖത്തർ ഉപരോധം പോലുള്ള നിരവധി വിഷയങ്ങളിൽ ഭിന്നത മറനീക്കിയിരുന്നു.
ടില്ലേഴ്സനെ ആ പദവിയിലേക്ക് നാമനിർദേശം ചെയ്ത വേളയിൽ ഏറെ ആശങ്കയോടെയാണ് ലോകം നോക്കിക്കണ്ടത്. അന്ന് ട്രംപുമായി ഏറെ അടുത്തബന്ധം പുലർത്തിയ ടില്ലേഴ്സണ് ഇസ്രായേൽ അനുകൂല നിലപാടുമായിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് സുപ്രധാന വിഷയങ്ങളിൽ നയതന്ത്രതലത്തിൽ സ്വീകാര്യമായ പരിഹാരമാർഗങ്ങളും നിർദേശങ്ങളും ആണ് അദ്ദേഹം പിന്തുടർന്നത്. ഉത്തര കൊറിയക്കെതിരെ ട്രംപ് യുദ്ധകാഹളം തുടരുേമ്പാൾ, സമാധാനമായി പ്രശ്നം പരിഹരിക്കണമെന്നായിരുന്നു ടില്ലേഴ്സെൻറ നിർദേശം. എക്സോൺ മൊബീൽ മുൻ എക്സിക്യുട്ടീവായ ടില്ലേഴ്സൺ ഇറാൻ ആണവ കരാറിനെയും പിന്തുണച്ചിരുന്നു. ഒരിക്കൽ ട്രംപിനെ മന്ദബുദ്ധിയെന്നുപോലും പൊതുപരിപാടിക്കിടെ വിശേഷിപ്പിക്കുകയുണ്ടായി. ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ പാർട്ടിയായ ബ്രിട്ടൻ ഫസ്റ്റിെൻറ വിഡിയോ പങ്കുവെച്ച് പുലിവാലു പിടിച്ചിരിക്കയാണിപ്പോൾ ട്രംപ്. ട്രംപിെൻറ നയങ്ങളുമായി ഒത്തുചേർന്നുപോകുന്ന വ്യക്തിയാണ് പോംപിയോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
