അവർ വീണ്ടും ഒന്നാകും; 50 ആണ്ടിനുശേഷം
text_fieldsവാഷിങ്ടൺ: വിവാഹേമാചനം നേടി 50 വർഷത്തിനുശേഷം വീണ്ടുമൊന്നിക്കുകയാണ് കെൻറകി സ്വദേശികളായ ഹാരോൾഡ് ഹോളണ്ടും ലിലിയൻ ബാർണസും. ഹോളണ്ടിനിപ്പോൾ 83 വയസ്സുണ്ട്; ബാർണസിന് 79ഉം. കൗമാരപ്രായത്തിലാണ് കെൻറക്കിയിലെ ഗ്രാമത്തിൽവെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ആദ്യ കാഴ്ചയിൽതന്നെ അനുരാഗബദ്ധരായ ഇവർ 1956ൽ വിവാഹിതരായി. ഇൗ ദമ്പതികൾക്ക് അഞ്ചുമക്കളുണ്ടായി. എന്നാൽ 12 വർഷത്തിനുശേഷം 1968ൽ ദമ്പതികൾ വേർപിരിഞ്ഞു. പിന്നീട് ഇരുവരും വേറെ വിവാഹം കഴിക്കുകയും ചെയ്തു.
വേർപിരിഞ്ഞതിനുശേഷവും സൗഹൃദം നിലനിർത്താൻ അവർ മറന്നില്ല. 2015ൽ ഇരുവരുടെയും പങ്കാളികൾ മരിച്ചു. തങ്ങളുടെ വിവാഹമോചനത്തിന് കാരണം താനാണെന്ന് ഹോളണ്ട് സമ്മതിച്ചു. വീട്ടുകാര്യങ്ങളൊന്നും നോക്കാതെ ആഴ്ചയിൽ ഏഴുദിവസവും താൻ ഒാഫിസിലായിരുന്നു. അതു കൂടാതെയും നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. എല്ലാം ഉൗതിപ്പെരുപ്പിക്കാനാണ് അന്ന് ശ്രമിച്ചത്.
വിവാഹമോചനത്തിനുശേഷം വീണ്ടും കണ്ടുമുട്ടുേമ്പാൾ അവളെെൻറ മുഖത്തുപോലും നോക്കില്ലെന്നാണ് ഞാൻ കരുതിയത്. എന്നാൽ അവളിപ്പോഴും സ്േനഹിക്കുന്നുണ്ടെന്ന് മനസ്സിലായി. അങ്ങനെയാണ് വീണ്ടുമൊന്നിക്കാൻ തീരുമാനിച്ചത്. അവളുടെ മുടി നരച്ചുവെന്നേയുള്ളൂ, മനസ്സിപ്പോഴും ആ കൗമാരക്കാരിയുടെതു തന്നെയെന്ന് ഹാരോൾ കൂട്ടിച്ചേർത്തു. ഏപ്രിൽ 14ന് വിവാഹം നടത്താനാണ് തീരുമാനം. ഹോളണ്ടിെൻറ കൊച്ചുമകൻ പുരോഹിതനായ ജോഷ്വയാണ് വിവാഹത്തിന് ആശീർവാദം നൽകുന്നതെന്നതും കൗതുകകരമാണ്.
രണ്ടു കൗമാരക്കാർ പ്രണയത്തിലേർപ്പെട്ടതുപോലെയാണ് അവരെന്നാണ് ജോഷ്വയുടെ സാക്ഷ്യപത്രം. കുടുംബാംഗങ്ങൾക്കായി ഹോളണ്ട് സംഘടിപ്പിച്ച പാർട്ടിയിലായിരുന്നു ഇരുവരുടെയും പുനഃസമാഗമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
