ടെക്സസിലെ കോളജിൽ വെടിവെപ്പ്: രണ്ടു മരണം
text_fieldsവാഷിങ്ടൺ: യു.എസ്. സംസ്ഥാനമായ ടെക്സസിലെ കോളജ് കാമ്പസിൽ ബുധനാഴ്ച ആയുധധാരി നടത്തിയ വെടിവെപ്പിൽ ഒരാൾ മരിച്ചു. സംഭവത്തിനു ശേഷം ആക്രമി ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മുമ്പ് ടെക്സസിലെ മറ്റൊരു കോളജിലും ആക്രമണം നടന്നിരുന്നു. നോർത്ത് ലേക്ക് കോളജിലെ വിദ്യാർഥികൾക്കു നേരെ ആയുധധാരി നിറയൊഴിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു.
കൂടുതൽ ഭീഷണികളില്ലെന്ന് ഇതിനു ശേഷം പൊലീസ് അറിയിച്ചിരുന്നു. മരിച്ചയാളുടെയും ആക്രമിയുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇതിനിടെ യു.എസ്. സംസ്ഥാനമായ മിസൂറിയിലെ സെൻറ് ലൂയിസ് സർവകലാശാലയിൽ കളിത്തോക്കുകളുണ്ടാക്കാനുള്ള അസൈൻമെൻറിെൻറ ഭാഗമായി എൻജിനീയറിങ് വിദ്യാർഥിയുണ്ടാക്കിയ തോക്ക് ശരിയായ തോക്കാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടതും സംഘർഷങ്ങൾക്ക് ഇടയാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
