ടെക്സാസിൽ പുതിയ നിയമം: മുസ്ലിംകൾക്കും ജൂതൻമാർക്കും ദത്ത് നൽകില്ല
text_fieldsഒാസ്ടിൻ (ടെക്സാസ്): ജൂതൻമാർ, മുംസ്ലിംകൾ, സ്വവർഗാനുരാഗികൾ, അവിവാഹിതർ, വ്യത്യസ്ത വിശ്വാസക്കാരായ ദമ്പതിമാർ എന്നിവർ കുട്ടികളെ ദത്തെടുക്കുന്നത് തടഞ്ഞുകൊണ്ട് അമേരിക്കയിൽ നിയമം കൊണ്ടുവരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്ക് മുൻതൂക്കമുള്ള ടെക്സാസ് ഭരണകൂടമാണ് നിയമം കൊണ്ടു വരുന്നത്.
സർക്കാർ ഫണ്ട് നൽകുന്ന ടെക്സാസിലെ ദത്തുകേന്ദ്രങ്ങൾ ഇനി മറ്റു വിശ്വാസികൾക്കോ സ്വവർഗാനുരാഗികൾക്കോ കുട്ടികളെ ദത്ത് നൽകില്ല. മറ്റ് അഞ്ച് സംസ്ഥാനങ്ങൾ ഇതേ നിയമം നേരത്തെ പാസാക്കിയിട്ടുണ്ട്. എന്നാൽ ടെക്സാസിൽ അത് സർക്കാർ ഫണ്ട് നൽകുന്ന ഏജൻസികളിലേക്ക് കൂടി ഇപ്പോൾ വ്യാപിപ്പിച്ചിരിക്കുന്നു.
ബിൽ അടുത്തയാഴ്ച നിലിവിൽ വരുമെന്നാണ് കരുതുന്നത്. എന്നാൽ ഫണ്ട് നൽകുന്നതിലെ പക്ഷപാതം കുട്ടികളുടെ സ്വസ്ഥമായ ജീവിതത്തെ നശിപ്പിക്കുമെന്ന് എതിർ പാർട്ടികൾ ആരോപിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
