Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹെലന്‍ കെല്ലറും ഹിലരി...

ഹെലന്‍ കെല്ലറും ഹിലരി ക്ലിൻറണും പാഠപുസ്തകത്തില്‍ നിന്നും ഔട്ട്!

text_fields
bookmark_border
ഹെലന്‍ കെല്ലറും ഹിലരി ക്ലിൻറണും പാഠപുസ്തകത്തില്‍ നിന്നും ഔട്ട്!
cancel

ഓസ്റ്റിന്‍: ടെക്‌സസ് പ്രവിശ്യയിലെ സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഹെലന്‍ കെല്ലറുടേയും ഹിലരി ക്ലിൻറ​േൻറയും ചരിത്രം നീക്കംചെയ്യാൻ ടെക്‌സസ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ തീരുമാനിച്ചു. സോഷ്യല്‍ സ്റ്റഡീസ് കരിക്കുലത്തില്‍ നിന്നാണ് ഇവരെക്കുറിച്ച് പരാമര്‍ശിക്കുന്ന പാഠഭാഗങ്ങള്‍ നീക്കം ചെയ്​തത്​.

ബാച്ചിലേഴ്‌സ് (ആര്‍ട്‌സ്) ഡിഗ്രി ആദ്യം നേടുന്ന അന്ധ- ബധിര വനിത ഹെലന്‍ കെല്ലറെയും ഡെമോരകാറ്റിക്​ പാര്‍ട്ടിയുടെ ആദ്യ വനിതാ പ്രസിഡൻറ്​ സ്ഥാനാര്‍ഥി ഹിലരിയെ കുറിച്ചുമുള്ള പാഠഭാഗങ്ങൾ ടെക്‌സസ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠന വിഷയമായി തെരഞ്ഞെടുത്തിരുന്നു. എന്നാൽ ഇത്​ നീക്കം ചെയ്യാൻ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ബോര്‍ഡ്​ സെപ്റ്റംബര്‍ 14 ന്​ ചേർന്ന യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷയില്‍ ഇവരെക്കുറിച്ച് ചോദ്യങ്ങള്‍ ഇല്ലാത്തതും, പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണ് നീക്കം ചെയ്യുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദ്യാർഥികൾക്ക്​ പ്രചോദനം നൽകുന്ന ഇവരുടെ ജീവിതം, സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളുന്നതിനോ, പ്രാവര്‍ത്തികമാക്കുന്നതിനോ കഴിയാത്തതാണെന്ന്​ ബോർഡ്​ വിശദീകരിക്കുന്നു.

5.4 മില്യന്‍ ടെക്‌സസ് പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികളെയാണ് ഈ തീരുമാനം ബാധിക്കുക. ടെക്‌സസ് എസന്‍ഷ്യന്‍ നോളജ് ആന്‍ഡ് സ്കില്‍സ് വര്‍ക്ക് ഗ്രൂപ്പി​​​െൻറ നിര്‍ദേശമനുസരിച്ചാണ് ബോര്‍ഡ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നു ബാര്‍ബറ കാര്‍ഗില്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hillary Clintoneducationworld newscurriculumtexasRemoveHelen Keller
News Summary - Texas education leaders move to remove Helen Keller, Hillary Clinton from curriculum- World news
Next Story