Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടു വയസുള്ള മകളുടെ മൃതശരീരം ആസിഡില്‍ അലിയിച്ച മാതാപിതാക്കള്‍ക്ക് ജയില്‍

text_fields
bookmark_border
രണ്ടു വയസുള്ള മകളുടെ മൃതശരീരം ആസിഡില്‍ അലിയിച്ച മാതാപിതാക്കള്‍ക്ക് ജയില്‍
cancel

ടെക്‌സസ്: രണ്ടു വയസുള്ള മകളുടെ മൃതശരീരം 19 ലിറ്റർ ആസിഡിലിട്ടു അലിയിച്ച മാതാപിതാക്കള്‍ക്കു തടവ് ശിക്ഷ. പിതാവ് സ വാല ലൊറിഡൊ (32) ക്ക് 14 വര്‍ഷവും, മാതാവ് മോനിക്ക ഡൊമിങ്കസിന് 20 വര്‍ഷവും ജയില്‍ ശിക്ഷ വിധിച്ചു.

ഇരുവരും കുറ്റ സമ്മതം നടത്തിയതിനാലാണ് ശിക്ഷ ഇത്രയും കുറഞ്ഞത്. ഇവരുടെ പേരില്‍ കൊലപാതക കുറ്റം ചുമത്തിയില്ല. മരണകാരണം കണ്ടു പിടിക്കാനാകാത്തതിനാലാണു വധശ്രമത്തിന് കേസെടുക്കാന്‍ കഴിയാതിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ബെഡ്‌റൂം ക്ലോസറ്റില്‍ നിന്നാണ് ആസിഡ് ബാരലും അതിനകത്ത് അഴുകി ദ്രവിച്ച കുട്ടിയുടെ ശരീരവും കണ്ടെത്തിയത്. ബാത്ത്ടബില്‍ കുളിക്കുന്നതിനിടെ കുട്ടി മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. തുടർന്ന് മകളുടെ മൃതശരീരം ഉപേക്ഷിക്കാൻ മോനിക്ക ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നെന്നും വെമ്പു കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പറ‍ഞ്ഞു.

ഇവര്‍ക്ക് ഒന്നു മുതല്‍ 11 വരെ പ്രായമുള്ള നാലു കുട്ടികൾ കൂടിയുണ്ട്. കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസ് കസ്റ്റഡിലെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Texas couple who tried to get rid of their two-year-old daughter's body in tub of acid are jailed-world news
Next Story