യു.എസിൽ തെലങ്കാന സ്വദേശി വെടിയേറ്റ് മരിച്ച സംഭവം: മൂന്നു പേർ അറസ്റ്റിൽ
text_fieldsന്യൂയോർക്: ഇന്ത്യക്കാരനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. തെലങ്കാനയില്‍നിന്നുള്ള കെ. ഗോവര്ധന് റെഡ്ഡിയാണ് (50) കൊല്ലപ്പെട്ടത്. ഫെബ്രുവരി 20ന് ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. കേസില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഫെബ്രുവരി 21ന് നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് മരണം.
കിയാന്‍ഡ്ര സ്മിത്ത് (23) എഫിഡാറിയസ് ബ്രയാൻറ് (29) ക്രിസ്റ്റല്‍ ക്ലോസെല്‍ (33) എന്നിവരാണ് അറസ്റ്റിലായത്. ഗോവര്ധന് മാനേജരായ ഗ്യാസ് സ്റ്റേഷനിലേക്ക് രണ്ടു പേര് അതിക്രമിച്ചു കയറുകയും ആക്രമണം നടത്തുകയുമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
