Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസി​റി​യ: യു.​എ​ൻ...

സി​റി​യ: യു.​എ​ൻ പ്ര​മേ​യം റ​ഷ്യ ത​ള്ളി

text_fields
bookmark_border
സി​റി​യ: യു.​എ​ൻ പ്ര​മേ​യം റ​ഷ്യ ത​ള്ളി
cancel

മോ​സ്​​കോ: സി​റി​യ​യി​ലെ ദൂ​മ​യി​ൽ വി​മ​ത​ർ​ക്കു​നേ​രെ ബ​ശ്ശാ​ർ ഭ​ര​ണ​കൂ​ടം രാ​സാ​യു​ധാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ നി​ഷ്​​പ​ക്ഷ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഫ്രാ​ൻ​സ്​ മു​ന്നോ​ട്ടു​വെ​ച്ച പ്ര​മേ​യം റ​ഷ്യ ത​ള്ളി. സി​റി​യ​യി​ലെ യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ൾ ആ​രാ​ണെ​ന്ന്​ ലോ​കം ക​ണ്ടു​ക​ഴി​ഞ്ഞെ​ന്നും യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ വാ​സി​ലി ന​ബേ​ൻ​സി​യ പ​റ​ഞ്ഞു. സിറിയയിലെ മറ്റൊരു പ്രവിശ്യയായ റ​ഖയി​ലെ മാ​നു​ഷി​ക ദു​രി​തം വി​ല​യി​രു​ത്താ​ൻ യു.​എ​ൻ യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. രാ​സാ​യു​ധാ​ക്ര​മ​ണ​ത്തി​ൽ  85 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. 

ആ​ക്ര​മ​ണ​ത്തി​​​െൻറ ദൃ​ശ്യ​ങ്ങ​ളും വൈ​റ്റ്​ ഹെ​ൽ​മ​റ്റ്​ സം​ഘ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. എ​ന്നാ​ൽ, ഇൗ ​ദൃ​ശ്യ​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്ന്​ ബ​ശ്ശാ​ർ സ​ർ​ക്കാ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സി​റി​യ​യി​ൽ നേ​ര​ത്തേ  എ​ടു​ത്ത സി​നി​മ​യി​ലെ രം​ഗ​ങ്ങ​ളാ​യി​രു​ന്നു വൈ​റ്റ്​​ഹെ​ൽ​മ​റ്റ്​ രാ​സാ​യു​ധാ​ക്ര​മ​ണ​ത്തി​​േ​ൻ​റ​തെ​ന്ന പേ​രി​ൽ പ്ര​ച​രി​പ്പി​ച്ച​തെ​ന്നാ​ണ്​ സ​ർ​ക്കാ​ർ വാ​ദം. രാ​സാ​യു​ധാ​ക്ര​മ​ണ​ത്തി​നെ​തി​രെ യു.​എ​സും ബ്രി​ട്ട​നും ഫ്രാ​ൻ​സും സി​റി​യ​ക്കു തി​രി​ച്ച​ടി​ന​ൽ​കു​ക​യും ചെ​യ്​​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiasyriaworld newsun resolutionmalayalam news
News Summary - Syria: Russia Reject UN Resolution -World News
Next Story