ന്യൂജേഴ്സിയിൽ വെടിവെപ്പ്: അക്രമി കൊല്ലപ്പെട്ടു; 22 പേർക്ക് പരിക്ക്
text_fieldsട്രെൻഡൻ: ന്യൂജേഴ്സിയിലെ തലസ്ഥാന നഗരമായ ട്രെൻഡനിൽ ആർട് ഫെസ്റ്റിവെലിനിെട അക്രമികളുടെ വെടിവെപ്പിൽ 22 പേർക്ക് പരിേക്കറ്റു. പൊലീസ് നടത്തിയ തിരിച്ചടിയിൽ അക്രമി എന്ന് സംശയിക്കുന്ന ഒരാൾ കൊല്ലപ്പെട്ടു.
പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ 2.45ഒാടെയാണ് രണ്ട് അക്രമികൾ ഫെസ്റ്റിവെൽ നഗരിയിലേക്ക് നുഴഞ്ഞു കയറി ഫെസ്റ്റിവെലിെനത്തിയ ആളുകൾക്ക് നേരെ വെടിയുതിർത്തത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അക്രമികൾക്ക് നേരെ വെടിവെച്ചു.
പൊലീസ് വെടിവെപ്പിൽ അക്രമികളിലൊരാൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. 33 കാരനായ തഹൈജ് വെൽസ് ആണ് മരിച്ചത്. അക്രമിെയന്ന് സംശയിക്കുന്ന രണ്ടാമൻ പൊലീസ് പിടിയിലാണ്. വെടിവെപ്പിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവ സ്ഥലത്തു നിന്ന് ഒന്നിലേറെ ആയുധങ്ങൾ കണ്ടെുത്തിട്ടുണ്ട്. അക്രമത്തെ തുടർന്ന് ദ്വിദിന ഫെസ്റ്റിവെൽ റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
