Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ​മു​ദ്ര​നി​ര​പ്പ്​...

സ​മു​ദ്ര​നി​ര​പ്പ്​ ഉയരാൻ കാ​ര​ണം മനുഷ്യനിർമിത കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ം

text_fields
bookmark_border
സ​മു​ദ്ര​നി​ര​പ്പ്​ ഉയരാൻ കാ​ര​ണം  മനുഷ്യനിർമിത കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ം
cancel

വാ​ഷി​ങ്​​ട​ൺ: സ്വാ​ഭാ​വി​ക​മാ​യ പ​രി​വ​ർ​ത്ത​ന​ങ്ങ​ള​ല്ല മ​റി​ച്ച്, മ​നു​ഷ്യ​നി​ർ​മി​ത​മാ​യ കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ങ്ങ​ളാ​ണ്​ ക​ഴി​ഞ്ഞ 25 വ​ർ​ഷ​ക്കാ​ലം ക്ര​മ​ര​ഹി​ത​മാ​യി സ​മു​ദ്ര​നി​ര​പ്പ്​ ഉയരാൻ കാ​ര​ണ​മെ​ന്ന്​ പ​ഠ​നം.
നാ​ഷ​ന​ൽ അ​ക്കാ​ദ​മി ഒാ​ഫ്​ സ​യ​ൻ​സ​സ്​ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം കാ​ലാ​വ​സ്ഥ ചൂ​ടു​പി​ടി​ക്കു​ന്ന​തി​നാ​ൽ​ത​ന്നെ ശ​രാ​ശ​രി നി​ര​ക്കി​ലും കൂ​ടു​ത​ൽ സ​മ​ദ്ര​നി​ര​പ്പ്​ ഉയരുന്ന മേ​ഖ​ല​ക​ളി​ൽ ഇ​തേ പ്ര​വ​ണ​ത തു​ട​രാ​ൻ സാ​ധ്യ​ത കാ​ണു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. വ​ർ​ഷാ​വ​ർ​ഷം മൂ​ന്നു മില്ലീമീ​റ്റ​ർ എ​ന്ന​ക​ണ​ക്കി​ൽ നി​ര​പ്പ്​ ഉയരുന്നന്ന​താ​യാണ്​ കാ​ലാ​വ​സ്​​ഥ പ്ര​വ​ച​ക​രു​ടെ നി​ഗ​മ​നം.

ഗ്രീ​ൻ​ല​ാൻ​ഡി​ലെ​യും അ​ൻ​റാ​ർ​ട്ടി​ക്ക​യി​ലെ​യും ഹി​മ​പാ​ളി​ക​ൾ ഉ​രു​കു​ന്ന​തു​മൂ​ല​മാ​യി​രു​ന്നു ഇ​ത്. ആ​ഗോ​ള ശ​രാ​ശ​രി സ​മു​ദ്ര​നി​ര​പ്പ്​ ഉയരുന്നതി​​​​െൻറ നി​ര​ക്കും ഇ​തി​ൽ​നി​ന്ന്​ വ്യ​തി​യാ​ന​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​ക്കും ഗ​വേ​ഷ​ക​ർ പ​ഠ​ന​ത്തി​​​​െൻറ ഭാ​ഗ​മാ​യി നി​രീ​ക്ഷി​ച്ചു. ഇ​തി​ലൂ​ടെ അ​ൻ​റാ​ർ​ട്ടി​ക്ക​യെ​യും പ​ടി​ഞ്ഞാ​റ​ൻ യു.​എ​സി​​​​െൻറ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സ​മു​ദ്ര​ങ്ങ​ളു​ടെ നി​ര​ക്ക്​ ശ​രാ​ശ​രി സ​മു​ദ്ര​നി​ര​പ്പ്​ ഉയരുന്ന നിരക്കിലും താ​ഴെ​യാ​ണെ​ന്ന്​ ക​ണ്ടെ​ത്തി.

എ​ന്നാ​ൽ കി​ഴ​ക്ക​ൻ യു.​എ​സ്​ തീ​ര​ത്തും തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലും നേ​രെ തി​രി​ച്ചാ​ണ്​ ക​ണ​ക്കു​ക​ൾ. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്​ ശ​രാ​ശ​രി​നി​ര​ക്കി​ലും ര​ണ്ടു​മ​ട​ങ്ങ്​ കൂ​ടു​ത​ലാ​ണെ​ന്നും കാ​ണാം.

Show Full Article
TAGS:climate change sea level rise science news technology news malayalam news 
Web Title - Study finds climate change behind uneven sea level rise -science news
Next Story