‘ഇർമ’ക്ക് പിന്നാലെ ‘മരിയ’; കരീബിയൻ ദ്വീപുകൾക്ക് ഭീഷണി
text_fieldsവാഷിങ്ടൺ: ‘ഇർമ’ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച കരീബിയൻ ദ്വീപുകൾക്ക് പുതിയ ഭീഷണിയായി ‘മരിയ’. ശക്തിയേറിയ ഇൗ കാറ്റ് കരീബിയൻ ദ്വീപസമൂഹത്തിലെ ലീവാർഡ് ദ്വീപിന് സമീപത്തെത്തിയതായാണ് റിപ്പോർട്ട്. ഇത് കനത്ത നാശം വിതക്കാനുള്ള സാധ്യതയുള്ളതായി നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകീേട്ടാടെ പ്രദേശത്തെത്തുന്ന കാറ്റ് അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഇൗ മാസം ആദ്യത്തിൽ മേഖലയിൽ കനത്ത നാശം വിതച്ച ഇർമ ചുഴലിക്കാറ്റിെൻറ വഴിയിലൂടെ തന്നെയാണ് മരിയയുടെയും സഞ്ചാരം.
മണിക്കൂറിൽ 137കിലോമീറ്റർ വേഗത്തിൽ മരിയ അടിച്ചുവീശുമെന്നാണ് കരുതപ്പെടുന്നത്. ഗ്വാഡേലൂപ്, ഡോമിനിക, സെൻറ് കിറ്റ്സ് ആൻഡ് നെവിസ് തുടങ്ങിയ ദ്വീപുകൾക്കാണ് ഇതിനകം മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതിൽ പല ദ്വീപുകളും ഇർമയുടെ കെടുതികളിൽ നിന്ന് ഇതുവരെ പൂർണമായും മോചിതമായിട്ടില്ല. ഇർമ ദുരന്തത്തിൽ 37പേർ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ഇർമ അമേരിക്കയിലെ ഫ്ലോറിഡയടക്കമുള്ള വിവിധ പ്രദേശങ്ങളിലും കനത്തനാശം വിതച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
