ട്രംപിെൻറ വിവാദ ഫോൺ സംഭാഷണം: രേഖ ആവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ
text_fieldsവാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡൻറ് വ്ലാദിമർ സെലൻസ്കിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിലുള്ള വിവാദ ഫോൺ സംഭാഷണത്തിെൻറ രേഖകൾ ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് അംഗങ്ങൾ വൈറ്റ്ഹൗസിൽ.
എന്നാൽ, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എതിരാളികളുടെ രാഷ്ട്രീയ പ്രചാരണമാണിതെന്നുമാണ് ട്രംപിെൻറ വാദം. വിവാദത്തെ കുറിച്ചന്വേഷിക്കാൻ മൂന്നംഗ കോൺഗ്രസ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ഭരണഘടന ലംഘനം നടത്തിയ ട്രംപിനെതിരെ ഡെമോക്രാറ്റിക് അംഗങ്ങൾ ഇംപീച്ച്മെൻറ് നടപടികളുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചിരുന്നു.
പദവിയിലിരിക്കെ പ്രസിഡൻറിെൻറ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടിയിൽ ഖേദിക്കുന്നതായും അദ്ദേഹത്തിനെതിരെ നടപടിയില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും വൈറ്റ്ഹൗസിനെഴുതിയ കത്തിൽ ഡെമോക്രാറ്റിക് അംഗങ്ങൾ വ്യക്തമാക്കി.