Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒൗ​ദ്യോ​ഗി​ക...

ഒൗ​ദ്യോ​ഗി​ക വ​സ​തി​ക്കു ക​ർ​ട്ട​നി​ട്ട്​ നി​ക്കി ഹാലി വെ​ട്ടി​ലാ​യി

text_fields
bookmark_border
ഒൗ​ദ്യോ​ഗി​ക വ​സ​തി​ക്കു ക​ർ​ട്ട​നി​ട്ട്​ നി​ക്കി ഹാലി വെ​ട്ടി​ലാ​യി
cancel

ന്യൂ​യോ​ർ​ക്​: യു.​എ​ന്നി​ലെ യു.​എ​സ്​ അം​ബാ​സ​ഡ​ർ നി​ക്കി ഹാ​ലി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ക​ർ​ട്ട​ൻ സ്​​ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം 52,701 ഡോ​ള​ർ (ഏ​ക​ദേ​ശം 38 ല​ക്ഷം രൂ​പ) യു.​എ​സ്​ സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​​മ​​െൻറ് ചെ​ല​വ​ഴി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.

ചെ​ല​വു ചു​രു​ക്ക​ലി​​​െൻറ ഭാ​ഗ​മാ​യി സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​മ​​െൻറ്​ നി​യ​മ​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കു​ക​യും ബ​ജ​റ്റ്​ വി​ഹി​തം വെ​ട്ടി​ക്കു​റ​ക്കു​ക​യും ചെ​യ്​​ത​തി​നി​ടെ​യാ​ണി​ത്. ന്യൂ​യോ​ർ​ക്​ ടൈം​സാ​ണ്​ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​ത.​്​ 2016ൽ ​ഒ​ബാ​മ ഭ​ര​ണ​കൂ​ട​ത്തി​​​െൻറ കാ​ല​ത്ത്​ വാ​ങ്ങാ​ൻ ഉ​ത്ത​ര​വി​ട്ട ക​ർ​ട്ട​നാ​ണി​തെ​ന്നാ​ണ്​ നി​ക്കി​യു​ടെ വ​ക്താ​വ്​ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ക​ർ​ട്ട​നു​ക​ൾ​ക്ക്​ മാ​ത്രം 29,900 ഡോ​ള​ർ (21 ല​ക്ഷം രൂ​പ) വി​ല​യു​ണ്ട്. ക​ർ​ട്ട​ൻ ഘ​ടി​പ്പി​ക്കാ​നും മ​റ്റു​മു​ള്ള അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്​ 22,801 ഡോ​ള​ർ (16 ല​ക്ഷം രൂ​പ) ആ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച്​-​ആ​ഗ​സ്​​റ്റ്​​ കാ​ല​യ​ള​വി​ലാ​ണ്​ ക​ർ​ട്ട​ൻ സ്​​ഥാ​പി​ച്ച​ത്. നേ​ര​ത്തേ ഹൗ​സി​ങ്​ ആ​ൻ​ഡ്​ ​െഡ​വ​ല​പ്​​മ​​െൻറ്​ സെ​ക്ര​ട്ട​റി ബെ​ൻ കാ​ഴ്​​സ​ൺ 31,000 ഡോ​ള​ർ (22,26,252 രൂ​പ) ചെ​ല​വി​ട്ട്​ ഭ​ക്ഷ​ണ​മു​റി​ക്കാ​യി ഫ​ർ​ണി​ച്ച​ർ വാ​ങ്ങി​യ സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു. യു.​എ​ൻ ആ​സ്​​ഥാ​ന​ത്തി​ന്​ തൊ​ട്ട​ടു​ത്ത ഒൗ​ദ്യോ​ഗി​ക വ​സ​തി ഉ​പ​യോ​ഗി​ക്കു​ന്ന ആ​ദ്യ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യാ​ണ്​ നി​ക്കി ഹാ​ലി. യു.​എ​ൻ സ​മ്മേ​ള​ന​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്​​ഥ​ർ സ​മീ​പ​ത്തെ വാ​ൽ​ഡ്രോ​ഫ്​ അ​സ്​​റ്റോ​റി​യ ഹോ​ട്ട​ലി​ലാ​യി​രു​ന്നു താ​മ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nikki Haleycurtainsworld news
News Summary - State Department Spent $52,700 On Curtains For Nikki Haley-world news
Next Story