യു.എസിൽ ബലാത്സംഗക്കേസ് പ്രതിയോട് ‘കരുണ കാണിച്ച’ ജഡ്ജിയെ പുറത്താക്കി
text_fieldsവാഷിങ്ടൺ: ബലാത്സംഗക്കേസ് പ്രതിക്ക് കുറഞ്ഞ ശിക്ഷ നൽകിയതിെൻറ പേരിൽ ഏറെ വിമർശിക്കപ്പെട്ട ജഡ്ജിയെ വോെട്ടടുപ്പിൽ പുറത്താക്കി. സ്റ്റാൻഫഡ് സർവകലാശാലയിലെ ബലാത്സംഗക്കേസിൽ പിടിയിലായ േബ്രാക് ടർണറിന് 2016 ജൂണിൽ ആറുമാസം തടവ് മാത്രം ശിക്ഷ വിധിച്ച ആരൻ പെസ്കി എന്ന ജഡ്ജാണ് പുറത്താക്കപ്പെട്ടത്.
യു.എസിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻറ ക്ലാരയിലാണ് സംഭവം. ഇവിടെ പ്രാദേശിക തലത്തിലെ ജഡ്ജിമാരെ തെരഞ്ഞെടുക്കാറാണ് പതിവ്. ഇത്തരത്തിലുള്ള ജഡ്ജിമാരെ പുറത്താക്കാൻ നിശ്ചിത പേരുടെ ഒപ്പോടുകൂടി പരാതിപ്പെട്ടാൽ വോെട്ടടുപ്പ് നടക്കും. ഇത്തരം വോെട്ടടുപ്പുകൾ വളരെ അപൂർവമാണ്. അവസാനമായി 1977ൽ ഒരു ജഡ്ജിയെ തിരിച്ചുവിളിക്കാനാണ് ഇത് ഉപയോഗിച്ചത്.
സാൻറ ക്ലാരയിൽ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് ജഡ്ജ് പുറത്താക്കപ്പെട്ടത്. കഴിഞ്ഞ 80വർഷത്തിനിടെ കാലിഫോർണിയയിൽ ഇത്തരത്തിലൊരു നടപടി ആദ്യമാണ്.
2015ൽ നടന്ന ബലാത്സംഗക്കേസിലാണ് ആരൻ പെസ്കി കഴിഞ്ഞവർഷം വിധി പറഞ്ഞത്. 14 വർഷം വരെ ശിക്ഷ കിട്ടാവുന്ന കേസിലാണ് തുച്ഛമായ ആറുമാസം തടവ് വിധിച്ചത്. എന്നാൽ, തെൻറ നടപടിയിൽ കുറ്റബോധമില്ലെന്ന് കഴിഞ്ഞദിവസവും ജഡ്ജി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
