മോദിയെ വിമർശിച്ച യു.എസ് ഹാസ്യതാരത്തിന് വിലക്ക്
text_fieldsന്യൂയോര്‍ക്ക്: ഇന്ത്യൻ വംശജനായ അമേരിക്കൻ ഹാസ്യതാരം ഹസൻ മിൻഹാജിനെ ‘ഹൗഡി മോദി’ പരിപാടിയിൽനിന്ന് വിലക്കിയെന്ന ് ആരോപണം. അമേരിക്കയിലെ ടെലിവിഷൻ പരിപാടിയിലാണ് തന്‍റെ അനുഭവം മിൻഹാജ് പറഞ്ഞത്. ഇക്കാര്യം വിവരിക്കുന്ന വീഡിയോ മി ൻഹാജ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
‘ഹൗഡി മോദി’ പരിപാടിയിൽ അമേരിക്കയില്‍ വിജയം കൈവരിച്ചവരെ അനുമോദിച്ചിരുന്നു. മിന്‍ഹാജിനും അനുമോദനമുണ്ടായിരുന്നു. ഇതേതുടർന്ന് പങ്കെടുക്കാൻ വിവരങ്ങൾ നൽകിയപ്പോൾ പരിപാടി നടക്കുന്ന ഫുട്ബാൾ സ്റ്റേഡിയം നിറഞ്ഞുവെന്നും താങ്കൾക്ക് സ്ഥലം ഇല്ല എന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് മിൻഹാജ് പറയുന്നു. പിന്നീട് വിശദമായി അന്വേഷിച്ചപ്പോഴാണ് മോദിയുടെ അനിഷ്ടം അധികൃതർ വ്യക്തമാക്കിയത്. മിന്‍ഹാജ് അവതരിപ്പിക്കുന്ന ‘പാട്രിയറ്റ് ആക്ട്’ എന്ന നെറ്റ്ഫ്ളിക്സിലെ പ്രശസ്ത ഷോയിൽ മോദിയെ പരിഹസിച്ചു സംസാരിച്ചതാണ് വിലക്കിനു കാരണമെന്ന് വ്യക്തമായി.
മിൻഹാജിന്‍റെ ഷോയും നെറ്റ്ഫ്ളിക്സും ബഹിഷ്കരിക്കാൻ ഏതാനും മാസങ്ങൾക്ക് മുമ്പ് സംഘ്പരിവാർ സമൂഹ മാധ്യമങ്ങളിൽ ഹാഷ്ടാഗ് കാമ്പയിൻ നടത്തിയിരുന്നു. അധികാരമേറ്റ ശേഷം മോദി പറഞ്ഞ കാര്യങ്ങളെല്ലാം തെളിവ് സഹിതം പരിഹാസത്തോടെ വിമർശിച്ചതായിരുന്നു സംഘ്പരിവാർ പ്രകോപനത്തിന് കാരണം. ലോക്സഭ തെരഞ്ഞെടുപ്പിനെയും ബാലാകോട്ട് സർജിക്കൽ സ്ട്രൈക്കിനെയും മിൻഹാജ് കളിയാക്കിയിരുന്നു.