Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രത്യേക...

പ്രത്യേക സാ​​മ്പ​ത്തി​ക പാ​ക്കേ​ജുമായി അ​മേ​രി​ക്ക

text_fields
bookmark_border
പ്രത്യേക സാ​​മ്പ​ത്തി​ക പാ​ക്കേ​ജുമായി അ​മേ​രി​ക്ക
cancel

വാ​ഷി​ങ്ട​ൺ: കോ​വി​ഡ് -19 വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു. സെ​ന​റ്റാ​ണ് പാ​ക്കേ​ജ് സം​ബ​ന്ധി​ച്ച ബി​ൽ പാ​സാ​ക്കി​യ​ത്.

സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന, 500 ജീ​വ​ന​ക്കാ​രു​ള്ള ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ര​ണ്ടാ​ഴ്ച​ത്തെ അ​ധി​ക ചി​കി​ത്സാ അ​വ​ധി, തൊ​ഴി​ലി​ല്ലാ​യ്മ ഇ​ൻ​ഷു​റ​ൻ​സി​ന് പു​തി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ, ചെ​റു​കി​ട ക​ച്ച​വ​ട​ങ്ങ​ൾ​ക്ക് നി​കു​തി ഇ​ള​വ് തു​ട​ങ്ങി​യ​വ ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ 10 ല​ക്ഷം കോ​ടി​യു​ടെ സ​മ​ഗ്ര സാ​മ്പ​ത്തി​ക പാ​ക്കേ​ജ് പ്ര​വ​ർ​ത്തി​ക​മാ​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു. അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വൈ​റ​സ് ബാ​ധ​യി​ൽ 135 പേ​ർ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. 8000 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uscorona virus
News Summary - special economic pakage in america
Next Story