വീട്ടുകാർ കണ്ടത് കുറച്ച് പാമ്പുകളെ; പിടിച്ചത് 45 എണ്ണത്തിനെ VIDEO
text_fieldsടെക്സാസ്: വീടിനകത്ത് കുറച്ച് പാമ്പുകളെ കണ്ടതിനെ തുടർന്ന് പാമ്പുപിടുത്തക്കാരെ വിവരമറിയിച്ചതായിരുന്നു ടെക്സാസിലെ വുഡ്സൺ സ്വദേശി. വീട്ടിലെത്തിയ പാമ്പുപിടുത്തക്കാർ കണ്ടെത്തിയത് ഉഗ്രവിഷമുള്ള 45 പാമ്പുകളെ. അവർ പാമ്പുകളെ പിടിക്കുന്നതിനിടെ പകർത്തിയ ഭീകര ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ശക്തമായ കാറ്റിനെ തുടർന്ന് ടെലിവിഷൻ കേബിളിന് പ്രശ്നം നേരിട്ടപ്പോൾ പരിഹരിക്കാൻ വീടിൻെറ അണ്ടർ ഗ്രൗണ്ടിൽ പോയ വീട്ടുടമസ്ഥനാണ് കുറച്ച് പാമ്പുകളെ കണ്ട് പേടിച്ച് പാമ്പ് പിടുത്തക്കാരെ വിവരം അറിയിച്ചത്. ആയുധങ്ങളടക്കം സ്ഥലത്തെത്തിയ പാമ്പ് പിടുത്തക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. 45 പാമ്പുകളായിരുന്നു അവിടെയുണ്ടായിരുന്നത്. അമേരിക്കയിൽ കാണപ്പെടുന്ന ഉഗ്ര വിഷമുള്ള റാറ്റിൽ സ്നേക്കുകളായിരുന്നു അവ. പാമ്പുകളെ നീക്കം ചെയ്യുന്ന ദൃശ്യങ്ങളും അദ്ദേഹം പകർത്തി.