കണക്റ്റികട്ട് (അമേരിക്ക): കോവിഡ് വ്യാപനം നിയന്ത്രണാതീതമായ രാജ്യങ്ങളിലൊക്കെയും അനുഭവിച്ച പ്രധാന പ്രതിസന ്ധി ആവശ്യമായി മെഡിക്കൽ ഉപകരണങ്ങളുടെയും ആശുപത്രി സംവിധാനങ്ങളുടെയും കുറവായിരുന്നു. വെൻറിലേറ്റർ സൗകര്യങ്ങളു ടെയടക്കം കുറവ് കൊണ്ട് ആളുകളെ മരണത്തിന് വിട്ടുകൊടുത്ത് നിസഹായരാകേണ്ടി വന്ന അനുഭവം ഇറ്റലിയെ ദുരന്തമുഖമ ാക്കിയതാണ്. ഇൗ പ്രതിസന്ധി മറികടക്കാനുള്ള മാർഗം നിർദേശിക്കുകയാണ് അമേരിക്കയിലെ സ്റ്റേറ്റ് സെനറ്റർ ഡോ. സൗദ ് അൻവർ.
ഒരു വെൻറിലേറ്റർ നാല് രോഗികൾക്ക് ഉപയോഗിക്കാവുന്ന രൂപത്തിൽ മാറ്റാമെന്നാണ് ഡോ. അൻവർ പറയുന് നത്. ചില ചെറിയ പ്ലബിങ് പണി ചെയ്താൽ തന്നെ ഇത് സാധ്യമാണെന്ന് അദ്ദേഹം പറയുന്നു.
ഇൗ ആശയം ഡോ. അൻവർ വികസിപ് പിച്ചതല്ല. 2006 ൽ ഡിട്രോയിറ്റിലെ ഡോ. ചാർലിൻ ഇർവിനും ഡോ. ഗ്രെഗ് നെയ്മാനും ചേർന്ന് അവതരിപ്പിച്ചതാണ് വെൻ റിലേറ്റർ പങ്കുവെക്കുന്ന ആശയം. 2017 ലെ ലാസ് വെഗാസ് വെടിവെപ്പ് സമയത്ത് വെൻറിലേറ്ററുകളുടെ വർധിച്ച ആവശ്യമുണ് ടായപ്പോൾ ഇൗ രീതി പരീക്ഷിച്ചിരുന്നു.
ഡോ. ചാർലിൻ ഇത് സംബന്ധിച്ച ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇൗ അടുത്ത് പങ്കുവെച്ചതോടെ ഡോ. അൻവർ അത് യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങിയത്. മാഞ്ചസ്റ്റർ മെമോറിയൽ ആശുപത്രിയിൽ അദ്ദേഹം ഇത്തരത്തിൽ വെൻറിലേറ്റർ സംവിധാനിക്കുകയും ചെയ്തു.
കൂടുതൽ ആശുപത്രികൾ ഇൗ രീതി പരീക്ഷിക്കാൻ മുന്നോട്ട് വരുന്നുണ്ടെന്ന് ഡോ. അൻവർ പറയുന്നു. സാധാരണ നിലയിൽ വെൻറിലേറ്ററുകൾ ഇങ്ങനെ ഉപയോഗിക്കേണ്ടതില്ലെങ്കിലും അടിയന്തര ഘട്ടങ്ങളിൽ വെൻറിലേറ്ററുകളുടെ കുറവ് പരിഹരിക്കാൻ ഇത് നടപ്പാക്കാനുള്ള ഒരുക്കങ്ങൾ വേണമെന്ന് അദ്ദേഹം പറയുന്നത്.
അതേസമയം, ചില ആശുപത്രികൾ ഇത് പ്രായോഗികമല്ലെന്ന നിലപാടുമായി രംഗത്തുണ്ട്. 2017 ൽ അൽപ സമയത്തെ ഉപയോഗത്തിനാണ് വെൻറിലേറ്ററുകൾ പങ്കുവെച്ചതെന്നും കോവിഡ് രോഗികൾക്ക് ഇത് ദീർഘ സമയം ആവശ്യമുള്ളതിനാൽ പ്രായോഗികമല്ലെന്നുമാണ് അവർ ചൂണ്ടികാണിക്കുന്നത്.
ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ മികച്ചത് വെൻറിലേറ്ററുകൾ പങ്കുവെക്കുക എന്ന തീരുമാനമാണെന്ന് പദ്ധിയുടെ ആസൂത്രകനായ ഡോ. ചാർലിൻ പറയുന്നു.
പദ്ധതി വിജയിക്കുമെന്ന കാര്യത്തിൽ തികഞ്ഞ ആത്മവിശ്വാസമാണ് സൗത്ത് വിൻഡ്സറിലെ മുൻ മേയർ കൂടിയായ ഡോ. അൻവർ പ്രകടിപ്പിക്കുന്നത്.
അതേസമയം, വെൻറിലേറ്ററുകൾ പങ്കുവെക്കാനുള്ള സാേങ്കതിക വിദ്യ ചെന്നൈ രാജീവ് ഗാന്ധി ഗവൺമെൻറ് ജനറൽ ആശുപത്രിക്ക് ശാസ്ത്ര സർവകലാശാല fനൽകിയിരുന്നു. അതിനുള്ള ഉപകരണ സംവിധാനങ്ങളും ശാസ്ത്ര സർവകലാശാല കൈമാറിയിരുന്നു.
വെൻറിലേറ്ററുകളുടെ കുറവാണ് കോവിഡ് വ്യാപനത്തിൽ ആശുപത്രികൾ അനുഭവിക്കുന്ന വലിയ പ്രതിസന്ധികളിലൊന്ന്. ഇൗ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയിലെ കാർ കമ്പനികളടക്കം വെൻറിലേറ്റർ നിർമാണത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. അതേസമയം, ഒരു വെൻറിലേറ്റർ നാലാൾക്ക് ഉപയോഗിക്കാനായാൽ നിലവിലുള്ള വെൻറിലേറ്റർ ശേഷി നാല് മടങ്ങായി വർധിപ്പിക്കാനാകും.