ന്യൂയോർക്കിൽ വംശീയാക്രമണം; സിഖുകാരന്റെ തലമുടി മുറിച്ചു
text_fieldsന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ സിഖ് വംശജന് നേരെ ആക്രമണം. കാലിഫോർണിയയിൽ 41കാരനായ ഐ.ടി ജീവനക്കാരൻ മാൻസിങ് ഖൽസക്ക് നേരെയാണ് ഒരു സംഘം ആളുകൾ ആക്രമണം നടത്തിയത്. മാൻ സിങ്ങിന്റെ തലപ്പാവ് തട്ടിതെറിപ്പിക്കുകയും കത്തി കൊണ്ട് നീണ്ട മുടി മുറിച്ചു കളയുകയും ചെയ്തു.
സെപ്റ്റംബർ 25ന് രാത്രി കാറിൽ വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം. കാറിന് നേരെ ബീയർ കുപ്പി വലിച്ചെറിഞ്ഞ സംഘം മാൻ സിങ്ങിന്റെ തലമുടി മുറിക്കാൻ ആക്രോശിക്കുകയും ചെയ്തു. തുടർന്ന് സംഘത്തിലെ ഒരാൾ കാറിന്റെ ജനാലയിലൂടെ മാൻസിങ്ങിന്റെ തല പുറത്തേക്ക് തള്ളിപിടിക്കുകയും മറ്റുള്ളവർ മുടി മുറിക്കുകയും ആയിരുന്നു.
ആക്രമണത്തിൽ ശരീരത്തിന് പരിക്കേറ്റതായും സിഖ് വിശ്വാസത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും സിഖ് കൂട്ടായ്മ പുറത്തിറക്കിയ പ്രസ്താവനയിൽ മാൻസിങ് വ്യക്തമാക്കി.
സംഭവം അപമാനിക്കലാണെന്നും അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണമെന്നും യു.എസിലെ സിഖ് മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. നിരന്തരമുള്ള ആക്രമണങ്ങളിൽ സിഖ് വിശ്വാസ സമൂഹം ആശങ്കയിലാണെന്ന് സിഖ് കൊയ് ലേഷൻ ലീഗൽ ഡയറക്ടർ ഹർസിമ്രാൻ കൗർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.