Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിൽ വീണ്ടും വംശീയാക്രമണം; സിഖുകാരന്​ വെടിയേറ്റു

text_fields
bookmark_border
യു.എസിൽ വീണ്ടും വംശീയാക്രമണം; സിഖുകാരന്​ വെടിയേറ്റു
cancel

വാഷിങ്​ടൺ: അമേരിക്കയിൽ സിഖു​കാരന്​ നേരെ വംശീയാക്രമണം . സ്വന്തം രാജ്യത്തേക്ക്​ തിരിച്ച്​ പോകു എന്ന്​ ആക്രോശിച്ച്​ കൊണ്ട്​  അക്രമി വെടിയുതിർക്കുകയായിരുന്നു. വാഷിങ്​ടണി​ലെ ​ ക​െൻറ്​ നഗരത്തിലാണ്​ സംഭവം.  സ്വന്തം വാഹനവുമായി നഗരത്തിലെത്തിയ സിഖുകാരനെ സമീപിച്ച അജ്ഞാതൻ അദ്ദേഹവുമായി വാക്ക്​ തർക്കത്തിലേർപ്പെട്ട ശേഷം വെടിയുതിർക്കുകയായിരുന്നുവെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. അക്രമിയെ കുറിച്ചോ വെടിയേറ്റയാളെ കുറിച്ചോ  കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിലും ഇന്ത്യക്കാരുൾപ്പടെയുള്ള വിദേശകൾക്കെതിരെ യു.എസിൽ അക്രമങ്ങൾ നടന്നിരുന്നു. വ്യാഴ്​ച രാത്രി ഇന്ത്യൻ വംശജനായ ഹർണീഷ്​ പ​േട്ടൽ ​വെടിയേറ്റ്​ മരിച്ചിരുന്നു.  നേരത്തെ കാന്‍സസ് സിറ്റിയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിബോട്ല സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sikh Man Shot At In US, Attacker Allegedly Shouted 'Go Back To Your Country'
Next Story