Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഷെറിൻ മാത്യൂസി​െൻറ...

ഷെറിൻ മാത്യൂസി​െൻറ കൊലപാതകം; വളർത്തച്ഛനെതിരെ കൊലക്കുറ്റം ചുമത്തി

text_fields
bookmark_border
ഷെറിൻ മാത്യൂസി​െൻറ കൊലപാതകം; വളർത്തച്ഛനെതിരെ കൊലക്കുറ്റം ചുമത്തി
cancel

ഡല്ലാസ്​,ടെക്​സാസ്​: മൂന്ന്​ വയസ്സുകാരിയായ വളർത്തുമകൾ ഷെറിൻ മാത്യൂസ്​ കൊല്ലപ്പെട്ട കേസിൽ മലയാളിയായ വെസ്​ലി മാത്യൂസിനെതിരെ കൊലക്കുറ്റം. കുട്ടിയെ കാണാതായതിനെ തുടർന്ന്​​ നൽകിയ മൊഴി മൃതദേഹം ലഭിച്ച​പ്പോൾ വെസ്​ലി മാറ്റിപ്പറഞ്ഞിരുന്നു. കുഞ്ഞിനെ പരിക്കേൽപിച്ചെന്ന കുറ്റമായിരുന്നു ആദ്യം ഇയാൾക്കെതിരെ ചുമത്തിയത്​. എന്നാൽ പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ ഷെറി​​​​​​​​​​െൻറ മരണ​ കാരണം വ്യക്​തമായതോടെ കൊലക്കുറ്റമാവുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന്​ ഭാര്യ സിനി മാത്യൂസിനെതിരെയും കേസുണ്ട്​.​ 20 വർഷം വരെ സിനിക്ക്​ തടവ്​ ശിക്ഷ ലഭിച്ചേക്കാം. 10,000 ഡോളർ പിഴയും അടക്കേണ്ടി വരും.

sini mathews
വളർത്തമ്മ സിനി മാത്യൂസ്​
 

കൊലക്കുറ്റത്തിന്​ വെസ്​ലിക്ക് പരോളില്ലാത്ത​​ ആജീവനാന്ത തടവോ, വധശിക്ഷയോ ലഭിച്ചേക്കാമെന്ന്​ ഡല്ലാസ്​ കൗണ്ടി ജില്ലാ അറ്റോർണി, ഫൈത്ത്​ ജോൺസൺ മാധ്യമങ്ങളോട്​ പറഞ്ഞു. ‘കൂടുതൽ വിശദാംശങ്ങളിലേക്ക്​​ കടക്കാനാവില്ല, പോസ്​റ്റ്​മോർട്ടം റിപ്പോർട്ടനുസരിച്ച്​ ഇൗ കേസിൽ വധശിക്ഷ വരെ ലഭിക്കാനുള്ള വകുപ്പുണ്ടെന്നും’ ജില്ലാ അ​േട്ടാർണി ഒാഫീസി​​​​​​​​​​െൻറ തീരുമാനമനുസരിച്ചിരിക്കും ശിക്ഷയുടെ സ്വഭാവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കോൺസ്യൂൾ ജനറൽ അനുപം റായ്​യും പ്രസ്​ കോൺഫറൻസിൽ സംബന്ധിച്ചിരുന്നു.

കഴിഞ്ഞ വർഷം ഒക്​ടോബർ ഏഴിനാണ്​ വളർത്തു മകളെ കാണാതായെന്ന്​ കാട്ടി വെസ്​ലി പൊലീസിന്​ പരാതി നൽകിയത്​. ചോദ്യം ചെയ്യലിൽ പാലു കുടിക്കാത്തതിന്​ ‘പുലർച്ചെ മൂന്ന്​ മണിക്ക്’ ഷെറി​െന വീടിന്​ പുറത്ത്​ നിർത്തിയിരുന്നതായും കുറച്ച്​ സമയത്തിന്​ ശേഷം ചെന്ന്​ നോക്കിയപ്പോൾ കുട്ടിയെ കാണാതായെന്നും വെസ്​ലി ​െമാഴി നൽകി. ​കുഞ്ഞി​െന കാണാതായ സമയത്ത്​ ഉറക്കത്തിലായിരുന്നുവെന്നായിരുന്നു ഭാര്യ സിനിയുടെ മൊഴി. 

ഇരുവരുടെയും മൊഴികളെ അടിസ്​ഥാനമാക്കി പൊലീസ്​ വ്യാപകമായി തിരച്ചിൽ നടത്തി. 15 ദിവസത്തിന്​ ശേഷം ഇവരുടെ വീടിന്​ അര കിലോമീറ്ററക​െല കലുങ്കിനടിയിൽ ഷെറി​​​​​​​​​​െൻറ മൃതദേഹം കാണപ്പെടുകയായിരുന്നു. തുടർന്നാണ്​​ വെസ്​ലി മൊഴി മാറ്റി പറഞ്ഞത്​. നിർബന്ധിച്ച്​ പാൽ കുടിപ്പിക്കുന്നതിനിടെ ശ്വാസം മുട്ടിയാണ്​ കുഞ്ഞ്​ മരിച്ചത് എന്നായിരുന്നു പുതിയ മൊഴി. 

പോസ്​റ്റ്​മോർട്ടം റിപ്പോർട്ടുകൾ വന്നതോടെ മരണകാരണം മർദ്ദനമാണെന്ന്​ വ്യക്​തമാവുകയും ഇരുവരും കുടുങ്ങുകയായിരുന്നു. വെസ്​ലിക്കെതിരെ കുട്ടിയെ ഉപേക്ഷിച്ചതിനും തെളിവ്​ നശിപ്പിച്ചതിനുമുള്ള കുറ്റവും ചാർത്തിയിട്ടുണ്ട്​. ഇവരുടെ നാലു  വയസ്സുള്ള മകൾ ശിശു സംരക്ഷണ കേന്ദ്രത്തിലാണ്​. യഥാർഥ മകള​ുടെ ചുമതല ഇവർക്ക്​ വിട്ട്​ കൊടുക്കുന്ന കാര്യത്തിൽ ഉറപ്പില്ല. 


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsSherin MathewsWesley MathewsMurder In US
News Summary - Sherin Mathews' Foster Father Charged With Her Murder In US - World News
Next Story