Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിമാനത്തിനുള്ളിൽ...

വിമാനത്തിനുള്ളിൽ സ്​ത്രീയോട്​ മോശമായി പെരുമാറി: ഇന്ത്യക്കാരന്​​ യു.എസിൽ ഒമ്പത്​ വർഷം തടവ്​

text_fields
bookmark_border
വിമാനത്തിനുള്ളിൽ സ്​ത്രീയോട്​ മോശമായി പെരുമാറി: ഇന്ത്യക്കാരന്​​ യു.എസിൽ ഒമ്പത്​ വർഷം തടവ്​
cancel

വാഷിങ്​ടൺ: വിമാനത്തിൽ വെച്ച്​ സഹയാത്രികയോട്​ മോശമായി പെരുമാറിയതിന്​ തമിഴ്​നാട്​ സ്വദേശിയായ ടെക്കിക്ക്​ അമേരിക്കയിൽ ഒമ്പത്​ വർഷം തടവ്​ശിക്ഷ. എച്ച്​-1ബി വിസയിൽ 2015ൽ യു.എസിലെത്തിയ 35 കാരനായ പ്രഭു രാമമൂർത്തിക്കാണ് ഡെട്രേ ായിറ്റ്​ ഫെഡറൽ കോടതി ശിക്ഷ വിധിച്ചത്​.

ലാസ്​വെഗാസിൽ നിന്നും ഡെട്രോയിറ്റിലേക്കുള്ള വിമാന യാത്രക്കി​െടയായിരുന്നു സംഭവം. പ്രോസിക്യൂഷൻ രാമമൂർത്തിക്ക്​​ 11 വർഷത്തെ ശിക്ഷയായിരുന്നു ആവശ്യപ്പെട്ടത്​. എന്നാൽ കോടതി 9 വർഷം വിധിക്കുകയായിരുന്നു.

വിമാനത്തിൽ യാത്ര ചെയ്യു​േമ്പാൾ സുരക്ഷ ലഭിക്കുക എന്നുള്ളത്​ ഏതൊരു യാത്രക്കാരുടെയും അവകാശമാണ്​. സഹയാത്രക്കാരോട്​ മോശമായി പെരുമാറുന്ന സാഹചര്യം ഒരിക്കലും അംഗീകരിക്കാനാവില്ല​. താൻ നേരിട്ട അനുഭവം തുറന്നുപറയാൻ ഇര കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുതായും യു.എസ്​ അറ്റോണി മാത്യൂ ശ്​നൈഡർ പറഞ്ഞു.

ജനുവരി മൂന്നിനായിരുന്നു കേസിനാസ്​പദമായ സംഭവം​​. ഇൗ സമയത്ത്​ രാമമൂർത്തിയുടെ ഭാര്യയും അയാളുടെ കൂടെയുണ്ടായിരുന്നു. അഞ്ച്​ ദിവസത്തെ തുടർച്ചയായ വിചാരണക്ക്​ ശേഷം ആഗസ്​തിലാണ്​ രാമമൂർത്തിയെ കുറ്റക്കാരനാണെന്ന് കോടതി​ കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newssexual assaultIndian nativeindian arrestedSexual Assault in planearrested in us
News Summary - Sex Assault On Plane US-Based Indian Techie Gets 9 Years In Jail-world news
Next Story