Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒർലാൻഡോയിൽ വെടിവെപ്പ്:...

ഒർലാൻഡോയിൽ വെടിവെപ്പ്: അഞ്ചു മരണം; നിരവധി പേർ‌ക്കു പരിക്ക്

text_fields
bookmark_border
ഒർലാൻഡോയിൽ വെടിവെപ്പ്: അഞ്ചു മരണം; നിരവധി പേർ‌ക്കു പരിക്ക്
cancel

ഫ്ലോറിഡ: അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡയിലെ ഒർലാൻഡോയിൽ വെടിവെപ്പ്. അക്രമിയടക്കം അഞ്ചുപേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നിരവധിപേർ‌ക്കു പരുക്കേറ്റിട്ടുണ്ട്.


പ്രാദേശിക സമയം രാവിലെ എട്ടിനാണ് ഹാങിങ് മോസ് റോഡിനു സമീപത്തെ തൊഴിലിടത്തിൽ അക്രമി വെടിയുതിർത്തത്. വ്യാവസായിക മേഖലയാണിത്. സംഭവത്തിൽ അന്വേഷണം തുടങ്ങി. ഭീകരാക്രമണമാണോ നടന്നതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഒർലൻഡോയിലെ നിശാക്ലബിൽ 49 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് ഇന്നത്തെ ആക്രമണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:florida shooting
News Summary - Several People Killed In Florida Workplace Shooting: Police
Next Story