അമേരിക്കയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് എലിസബത്ത് വാരൻ
text_fieldsവാഷിങ്ടൺ: 2020ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിട്ട് സെനറ്റർ എലിസബത്ത് വാരൻ. ജനപ്രിയ പ്രഖ്യാപനങ്ങളുമായിട്ടായിരുന്നു വാരെൻറ തെരഞ്ഞെടുപ്പ് പ്രചാരണം. സാമ്പത്തികമായ അസമത്വം ഇല്ലാതാക്കുമെന്നായിരുന്നു അവരുടെ പ്രധാന വാഗ്ദാനം.
1980കളിൽ പുറത്തിറങ്ങിയ 9 ടു 5 എന്ന ചിത്രത്തിലെ ഗാനവുമായാണ് അവർ വേദിയിലെത്തിയത്. നമ്മുടെ ജീവിതങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇതെന്ന് വാരൻ പറഞ്ഞു. എന്നാൽ, ട്രംപിനെ കടന്നാക്രമിക്കാൻ അവർ മുതിർന്നില്ല. പക്ഷേ യു.എസിലെ വൻകിട വ്യവസായികൾക്കെതിരെ വാരൻ രംഗത്തെത്തി.
ഇപ്പോൾ വൈറ്റ് ഹൗസിലിരിക്കുന്നയാൾക്ക് എന്താണ് തകർന്നതെന്ന് ബോധ്യമില്ലെന്നും ഘടനാപരമായ മാറ്റം അമേരിക്കയിൽ കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നും വാരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.