യു.എസും ഉത്തര കൊറിയയും രഹസ്യ ചർച്ചക്കൊരുങ്ങുന്നു
text_fieldsവാഷിങ്ടൺ: യു.എസും ഉത്തര കൊറിയയും തമ്മിൽ രഹസ്യ ചർച്ച നടത്താനൊരുങ്ങുന്നു. ഡോണൾഡ് ട്രപും കിം ജോങ് ഉന്നും തമ്മിലുള്ള ഉച്ചകോടിക്കു മുന്നോടിയായാണ് ചർച്ച സംഘടിപ്പിക്കുന്നത്. േമയിൽ നടക്കാൻ പോകുന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സെൻട്രൽ ഇൻറലിജൻസ് ഏജൻസി ഡയറക്ടറുടെ നേതൃത്വത്തിൽ നടക്കുകയാണ്.
ചർച്ചക്കുള്ള സ്ഥലം തീരുമാനിക്കുന്നതിനായി യു.എസ്-ഉത്തര കൊറിയൻ ഇൻറലിജൻസ് വിഭാഗങ്ങൾ നിരവധി തവണ സംസാരിക്കുകയും മറ്റൊരു രാജ്യത്തുവെച്ച് നേരിൽ കാണുകയും ചെയ്തിരുന്നു. എന്നാൽ, സ്ഥലം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ചർച്ച പ്യോങ്യാങ്ങിൽ വെച്ചു നടത്താനാണ് ഉത്തര കൊറിയ ശ്രമിക്കുന്നതെന്നും ഇക്കാര്യത്തിൽ യു.എസ് അനുകൂല തീരുമാനമെടുക്കുമോ എന്ന് വ്യക്തമല്ലെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. മംഗോളിയയുടെ തലസ്ഥാനമായ ഉൗളൻ ബതോർ അനുയോജ്യമായ വേദിയാണെന്നും അഭിപ്രായമുയരുന്നുണ്ട്.
