രണ്ടാം ഉത്തര കൊറിയ ഉച്ചകോടി ഉടനുണ്ടാകുമെന്ന് ട്രംപ്
text_fieldsന്യൂയോർക്: ഉത്തര കൊറിയൻ ഭരണാധികാരി കിം േജാങ് ഉന്നുമായി രണ്ടാമത്തെ ഉച്ചകോടി വൈകാതെയുണ്ടാകുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യു.എന്നിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷമുണ്ടായിരുന്നതിൽനിന്ന് ഉത്തര കൊറിയയുമായി ബന്ധം മെച്ചപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാം ഉച്ചകോടിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായും ട്രംപ് വ്യക്തമാക്കി. അതിനിടെ, കഴിഞ്ഞ ആഴ്ച ഉത്തര കൊറിയ സന്ദർശിച്ച ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ. ഇൻ ട്രംപുമായി കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ട്. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയിലെ വിവരങ്ങൾ ട്രംപിനെ മൂൺ ചർച്ചയിൽ അറിയിക്കും.
