Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎസ്​​.എൻ.സി ലാവ്​ലിൻ...

എസ്​​.എൻ.സി ലാവ്​ലിൻ അഴിമതി: കനേഡിയൻ മന്ത്രിസഭയിൽ വീണ്ടും രാജി

text_fields
bookmark_border
Jane-Philpott
cancel

ഒട്ടാവ: അഴിമതി ആരോപണത്തിൽ പ്രതിസ്​ഥാനത്തുള്ള എസ്​.എൻ.സി ലാവ്​ലിൻ കമ്പനിക്ക്​ സർക്കാർ സംരക്ഷണമൊരുക്കുന്നു വെന്ന ആരോപണം ഉയരുന്നതിനിടെ​ കാനഡയിൽ ജസ്​റ്റിൻ ട്രുഡോ മന്ത്രിസഭയിൽ വീണ്ടും രാജി. ട്രഷറി സെക്രട്ടറിയായ ജെയിൻ ഫിൽപോട്ട്​ ആണ്​ രാജി വെച്ചത്​.

പ്രധാനമന്ത്രി ജസ്​റ്റിൻ ട്രുഡോ ഇൗ വിഷയം​ കൈകാര്യം ചെയ്​തതിലുള്ള അതൃപ്​തി​ വ്യക്തമാക്കിയാണ്​ ജെയിൻ ഫിൽപോട്ടി​​െൻറ രാജി. എസ്​.എൻ.സി ലാവ്​ലിൻ ഉൾപ്പെട്ട ക്രിമിനൽ കേസിൽ ഇടപെടാൻ മുൻ അറ്റോർണി ജനറലും നീതിന്യായ വകുപ്പ്​ മന്ത്രിയുമായ വിൽസൺ റേബൗൾഡിനു മേൽ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രുഡോയും സഹായികളും സമ്മർദ്ദം ചെലുത്തിയെന്ന്​ ജെയിൻ ഫിൽപോട്ട്​ രാജിക്കത്തിൽ ആരോപിക്കുന്നു.

കരാറുകൾ നേടിയെടുക്കാനായി ലിബിയൻ ഉദ്യോഗസ്​ഥർക്ക്​ കൈക്കൂലി നൽകിയെന്നാണ്​ എസ്​.എൻ.സി ലാവ്​ലിനെതിരെ ഉയർന്ന ആരോപണം. ഇന്ത്യ, ബംഗ്ലാദേശ്​, മെക്​സി​േകാ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അഴിമതി കേസുള്ള കമ്പനിയാണ്​ എസ്​.എൻ.സി ലാവ്​ലിൻ.

ലാവ്​ലിൻ കമ്പനി അധികൃതർക്കെതിരായ വിചാരണ ഒഴിവാക്കാൻ തനിക്കു മേൽ സമ്മർദമുണ്ടായെന്ന്​ ആരോപിച്ച്​ മുൻ അറ്റോർണി ജനറലും നീതിന്യായ വകുപ്പ്​ മന്ത്രിയുമായ വിൽസൺ റേബൗൾഡ് കഴിഞ്ഞ മാസം​ രാജി വെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:justin trudeauworld newsmalayalam newsCanadian ministerSNC lavlinjane philpott
News Summary - Second Canadian minister quits over SNC Lavlin scandal -world news
Next Story