ഇന്ത്യയുടെ പൗരത്വ ഭേദഗതിക്കെതിരെ സിയാറ്റിൽ സിറ്റി കൗൺസിൽ
text_fieldsവാഷിങ്ടൺ: അമേരിക്കയിലെ ഏറ്റവും ശക്തമായ സിറ്റി കൗൺസിലുകളിലൊന്നായ സിയാറ്റിൽ ഇ ന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനും (സി.എ.എ) ദേശീയ പൗരത്വപ്പട്ടികക്കുമെതിരെ ഐകകണ ്േഠ്യന പ്രമേയം പാസാക്കി. എല്ലാവരെയും ഒരുപോെല സ്വീകരിക്കുന്ന നഗരമാണ് സിയാറ്റിൽ എന്ന് പ്രമേയം വ്യക്തമാക്കി. പുതിയ സാഹചര്യത്തിൽ ദക്ഷിണേഷ്യൻ സമൂഹവുമായി ജാതി, മത പരിഗണനകൾ ഇല്ലാതെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്.
ഇന്ത്യയുടെ പുതിയ നിയമങ്ങൾ വിവേചനപരമാണ്. അത് മുസ്ലിംകൾ, അടിച്ചമർത്തപ്പെട്ട ജാതി വിഭാഗങ്ങൾ, സ്ത്രീകൾ, എൽ.ജി.ബി.ടി വിഭാഗത്തിലുള്ളവർ എന്നിങ്ങനെ വിവിധ ജനസമൂഹങ്ങളെ ഒരുപോലെയല്ല സമീപിക്കുന്നതെന്നും പ്രമേയം അഭിപ്രായപ്പെട്ടു. ഇന്ത്യൻ വംശജയായ ക്ഷമ സാവന്ത് ആണ് പ്രമേയം കൊണ്ടുവന്നത്. സി.എ.എ റദ്ദാക്കി ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാൻ പാർലമെൻറ് തയാറാകണം. അഭയാർഥികളെ സഹായിക്കുന്നതിനുള്ള വിവിധ യു.എൻ കരാറുകൾ അംഗീകരിക്കണം.-പ്രമേയം തുടർന്നു.
മതസ്വാതന്ത്ര്യവും ബഹുസ്വരതയും ഇല്ലാതാക്കാനായി പ്രവർത്തിക്കുന്നവർക്കുള്ള സന്ദേശമാണ് സിയാറ്റിൽ സിറ്റി കൗൺസിൽ നൽകുന്നതെന്ന് ‘അമേരിക്കൻ മുസ്ലിം കൗൺസിൽ’ അധ്യക്ഷൻ അഹ്സാൻ ഖാൻ അഭിപ്രായപ്പെട്ടു. നേരിനൊപ്പംനിന്ന സിയാറ്റിൽ സിറ്റി കൗൺസിലിെൻറ നടപടിയിൽ അഭിമാനമുണ്ടെന്ന് പ്രമേയത്തിന് സമൂഹ പിന്തുണ ഉറപ്പാക്കിയ ‘ഇക്വാലിറ്റി ലാബ്സി’ലെ തേൻമൊഴി സൗന്ദർരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
