മനുഷ്യ വിസർജ്യം ബഹിരാകാശ യാത്രികർക്കുള്ള ഭക്ഷണമാക്കി മാറ്റാം
text_fieldsവാഷിങ്ടൺ: മനുഷ്യ വിസർജ്യം ബഹിരാകാശ യാത്രികർക്ക് സഹായകമാവുംവിധം ഭക്ഷണമാക്കി മാറ്റാമെന്ന് കണ്ടെത്തൽ. പെൻസൽവേനിയ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു കണ്ടെത്തലിന് പിന്നിൽ. അവായു ദഹനപ്രക്രിയ വഴിയാണ് സൂക്ഷ്മാണുക്കൾ ഖര ദ്രാവക രൂപത്തിലുള്ള വിസർജ്യങ്ങൾ വിഘടിപ്പിക്കുന്നത്.
ഒപ്പംതന്നെ പകര്‍ച്ച രോഗാണുക്കളുടെ വളർച്ച ലഘൂകരിക്കുകയും ചെയ്താണ് ശാസ്ത്രജ്ഞർ ഇത്തരമൊരു കണ്ടെത്തലിലെത്തിയത്. ഇൗ ജൈവ പിണ്ഡം നേരിേട്ടാ അല്ലാതെയോ കഴിക്കാമെന്നും ഇതിെൻറ സുരക്ഷ സംബന്ധിയായ കാര്യങ്ങളും പരീക്ഷിച്ചതായും ശാസ്ത്രജ്ഞനായ ക്രിസ്റ്റഫർ ഹൗസ് പറഞ്ഞു.
മാസങ്ങളും വർഷങ്ങളുമെടുക്കുന്ന ചൊവ്വയിലേക്കും മറ്റു ഗ്രഹങ്ങളിലേക്കും നടത്തുന്ന ദൗത്യങ്ങളിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണ പ്രസിദ്ധീകരണത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദൗത്യ വേളകളിൽ കൂടുതൽ ഭക്ഷണ സാധനങ്ങൾ ബഹിരാകാശ വാഹനത്തിെൻറ ഭാരം കൂട്ടുകയും കൂടാതെ ഇന്ധനച്ചെലവ് വർധിപ്പിക്കുകയും ചെയ്യുന്നതിലാണ് ഇത്തരമൊരു പരീക്ഷണം. കൃത്രിമമായ വിസർജ്യസാധനങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.