അഴിമതി: ബ്രസീൽ സെനറ്റ് ടമറിനൊപ്പം
text_fieldsസാവോേപാളോ: അഴിമതിക്കേസിൽ ബ്രസീൽ പ്രസിഡൻറ് മിഷേൽ ടമറിന് അനുകൂലമായി സെനറ്റ് തീരുമാനം. അഴിമതിയാരോപണത്തെ തുടർന്ന് പ്രസിഡൻറ് മിഷേൽ ടമറിെന പുറത്താക്കുന്നതു സംബന്ധിച്ച് സെനറ്റിൽ നടന്ന വോെട്ടടുപ്പിൽ 263 എം.പിമാർ അദ്ദേഹത്തെ പിന്താങ്ങി. 227 പേർ ടമറിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
513 അംഗ സെനറ്റിൽ തലനാരിഴക്കാണ് ടമർ രക്ഷപ്പെട്ടത്. എന്നാൽ, അറ്റോണി ജനറൽ റൊഡ്രിഗോ ജാനറ്റ് ഫയൽ ചെയ്ത അഴിമതിക്കേസിൽ ഇൗ മാസാവസാനം വിധിയുണ്ടാകും. കോടതിവിധി എതിരായാൽ സെനറ്റിൽ വീണ്ടും വോെട്ടടുപ്പ് നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
